National

2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നിര്‍വ്വഹിക്കും; ഗ്യാന്‍വാപി പള്ളി കേസ് ഹിന്ദുക്കള്‍ വിജയിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ വേറെ സ്ഥലം നല്‍കുന്നതിനോട് യോജിപ്പില്ല;ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗം വക്കീല്‍

2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നിര്‍വ്വഹിക്കുമെന്ന് ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗം വക്കീല്‍ ഹരി ശങ്കര്‍ ജെയ്ന്‍.

- Advertisement -

ഗ്യാന്‍വാപി കേസ് വിജയത്തിന്റെ വക്കിലാണെന്നും ഇസ്ലാമിക ഭരണാധികാരികളുടെ ലക്ഷ്യം ഹിന്ദുക്കളെ അപമാനിക്കലായിരുന്നു എന്നും ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗം വക്കീല്‍ ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

ഓര്‍ഗനൈസറിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഹരി ശങ്കര്‍ ജെയ്‌നിന്റെ വാക്കുകള്‍.

ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറേ ഭാഗത്തുള്ള മതില്‍ പുരാതന അമ്പലത്തിന്റെ മതിലായിരുന്നു. അതിന്റെ നിരവധി തെളിവുകള്‍ അവിടെയുണ്ട്.

അതുകൊണ്ട് തന്നെ 1669-70 കാലഘട്ടത്തില്‍ അമ്പലം പൊളിച്ച് ഔറംഗസീബ് പള്ളി പണിതതാണെന്ന് മനസിലാക്കാം. മുസ്ലിം വിഭാഗം എതിര്‍ത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ഞങ്ങള്‍ ജയിക്കും.

മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇതൊക്കെ മറയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ് പലതവണ ശ്രമിച്ചു. പക്ഷേ, ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല.

മുസ്ലിം ഭരണാധികാരികള്‍ ഇസ്ലാം നിര്‍മിതികള്‍ക്കല്ല ശ്രമിച്ചത്, ഇസ്ലാമിന്റെ കരുത്ത് കാട്ടാനായിരുന്നു. ഹിന്ദു അടയാളങ്ങള്‍ നീക്കി ഹിന്ദുക്കളെ അപമാനിക്കലായിരുന്നു ലക്ഷ്യം എന്നും ഇയാള്‍ പറയുന്നു.

ഗ്യാന്‍വാപി പള്ളി കേസ് ഹിന്ദുക്കള്‍ വിജയിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ വേറെ സ്ഥലം നല്‍കുന്നതിനോട് യോജിപ്പില്ല എന്നും ഹരിശങ്കര്‍ ജെയിന്‍ പറഞ്ഞു.

ഹിന്ദുക്കളോട് ചരിത്രപരമായ പല അനീതിയും ചെയ്ത ഒരു സമുദായത്തിന് അത് നല്‍കാന്‍ പാടില്ല എന്നാണ് ഹരിശങ്കര്‍ പറയുന്നത്.

നമ്മുടെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറി താമസിക്കുന്നു. കുറേ കാലത്തെ നിയമയുദ്ധത്തിനു ശേഷം നമ്മള്‍ വിജയിക്കുന്നു. എന്നിട്ട് അവര്‍ക്ക് താമസിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കുന്നത് നീതിയാണോ?-എന്നാണ് ഹരി ശങ്കര്‍ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്.

ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തും എന്നാണ്. ഭാരതം ഹിന്ദുരാജ്യമാവണമെന്നാണ് ആഗ്രഹം.

അതിനായി ഹിന്ദുക്കളില്‍ നിന്ന് പിടിച്ചെടുത്ത അമ്പലങ്ങള്‍ തിരിച്ചുപിടിക്കണം. ലക്‌നൗ, ഡല്‍ഹി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇതിനായി നിയമപോരാട്ടം ആരംഭിച്ചുകഴിഞ്ഞു എന്നും ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

Abin Sunny

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

15 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

30 mins ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

1 hour ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

14 hours ago