മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ നാം ഒരുപാട് കേട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ അത് കാണിക്കുന്ന അനേകം വീഡിയോകള്‍ നാം ദിനം പ്രതി കാണാറുമുണ്ട്.
ഇപ്പോഴിത അത്തരത്തില്‍ ഒരു വീഡിയോയാണ് കാഴ്ചക്കാരില്‍ കണ്ണ് നിറയ്ക്കുന്നത്. തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആളുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി 40 കിലോമീറ്ററോളം ദൂരത്ത് നിന്ന് എത്തിയ കുരങ്ങിന്റെ വീഡിയോയാണ് കാഴ്ചക്കാരുടെ കണ്ണ് നനയ്ക്കുന്നത്.
തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആ മനുഷ്യന്റെ മൃതദേഹത്തിനരികില്‍ അവസാന നിമിഷവും വേദനയോടെയിരിക്കുന്ന കുരങ്ങനെ ഈ വീഡിയോയില്‍ കാണാം. ഒരു നിമിഷം പോലും മാറിയിരിക്കാതെ കുരങ്ങ് ആ മൃതദേഹത്തിനടുത്ത് തന്നെ ഇരിക്കുന്നു.
സംസ്കാരത്തിനായി കൊണ്ടുപോകുമ്പോള്‍ ആ മൃതദേഹത്തോട് കെട്ടിപ്പിടിച്ച് കിടക്കുന്ന കുരങ്ങനെ വീഡിയോയില്‍ കാണാം.ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ.
इससे बड़ी निःस्वार्थ प्रेम की मिसाल क्या हो सकती है. एक व्यक्ति रोज़ इस बन्दर को खाना खिलाता था. उस व्यक्ति की मृत्यु पर ये बन्दर बिलख-बिलख कर रोया. घर से घाट तक के सारे संस्कारों में शामिल रहा. ये वीडियो अमरोहा के थाना डिडौली जोया कस्बे का बताया जा रहा है. #viralvideo pic.twitter.com/M13afMIpWf
— Rana Yashwant (@RanaYashwant1) October 12, 2023
റിപ്പോര്‍ട്ടുകള്‍ പ്രകാരം രാംകുന്‍വര്‍ സിംഗ് എന്നാണ് മരിച്ച വ്യക്തിയുടെ പേര്. കഴിഞ്ഞ രണ്ട് മാസമായി രാംകുന്‍വര്‍ കുരങ്ങന് കഴിക്കാന്‍ റൊട്ടി നല്‍കുകയും ഇരുവരും സുഹൃത്തുക്കളാവുകയും ഒരുമിച്ച് സമയം ചെലവഴിക്കാറുമുണ്ട്.
എന്നാല്‍, 10 -ാം തീയതി പതിവുപോലെ കുരങ്ങന് സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് രാംകുന്‍വര്‍ മരിച്ചതായി മനസിലാക്കുന്നത്. തുടര്‍ന്ന് രാംകുന്വറിനെ തേടി കുരങ്ങന് എത്തുകയായിരുന്നു.