സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. വിവിധ സൗത്ത് ഇന്ത്യൻ ഭാഷകളിലായി നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഗോപി സുന്ദറിന് നിരവധി ആരാധകരുണ്ട്.
കുറച്ചു നാൾ മുന്നേയായിരുന്നു ഗോപി സുന്ദറിന്റെ വിവാഹം. ഗായിക അമൃത സുരേഷിനെയായിരുന്നു ഗോപി സുന്ദർ വിവാഹം കഴിച്ചത്.
ഗോപി സുന്ദറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.ആദ്യ വിവാഹത്തിന് പിന്നാലെ ഗായിക അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ ലിവിങ് റ്റുഗദറിൽ ആയിരുന്നു.
വര്‍ഷങ്ങളായി അഭയ ഹിരണ്മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്. അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്.
എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേടിയിരുന്നു ഗോപി സുന്ദറിന്റെ പുതിയ കല്യാണം. ഡ്രസ്സ് മാറും പോലെയാണ് ഗോപി സുന്ദർ കല്യാണം കഴിക്കുന്നത് എന്നായിരുന്നു വിമർശനം.
എന്നാൽ ഇപ്പോഴിതാ ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
പ്രണയത്തെക്കുറിച്ച് മൈത്രേയന്റെ അഭിപ്രായം ആണ് പോസ്റ്റിലൂടെ ഗോപി പങ്കുവച്ചിരിക്കുന്നത്.
പങ്കാളിയെ മറ്റൊരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്ത് ചെയ്യണമെന്ന വിഷയത്തെക്കുറിച്ചായിരുന്നു മൈത്രേയന് സംസാരിച്ചത്. ഇതിന്റെ വീഡിയോ ആണ് ഗോപി പങ്കുവക്കുന്നത്. വളരെ ശരിയായ കാര്യമെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ ഈ വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് ഗോപി സുന്ദറിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
മൈത്രേയന്റെ വാക്കുകള്‍
ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിസൈസ് ചെയ്ത് പറയുന്നതാണ് എന്നാണ് മൈത്രെയൻ വീഡിയോയിൽ പറയുന്നത്.
നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള് തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികള്‍ കൂട്ടിയാണ് നമ്മള് ഭക്ഷണം കഴിക്കുന്നത് ഒരേ ഷര്‍ട്ടാണോ നമ്മളെപ്പോഴും ഇടുന്നത്.
ഒരേ സമയത്ത് തന്നെ നമുക്ക് പലതിനേയും ഇഷ്ടപ്പെടാനാവും. ഒരാള്‍ക്ക് നാലഞ്ച് കൂട്ടുകാരെങ്കിലും ആവശ്യമാണ്. ഇണയായി ഒരാളേയുണ്ടാവുള്ളു. കൂട്ടുകാരെപ്പോഴും ആവശ്യമാണ് എന്നും മൈത്രേയൻ പറയുന്നു.
എന്റെ ഇണ എന്നെ ഉപേക്ഷിച്ച് പോവാത്ത യോഗ്യതയില്‍ ഇരിക്കേണ്ടത് ഞാനാണ്. അവര്‍ വേരൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാന്‍ പോവുന്നതോ പ്രശ്നമാക്കരുത്. നമ്മളെ കവച്ച് വെക്കാന്‍ കഴിവുള്ളവരല്ല ഇവരാരും. നമ്മുടെ കൂടെയുള്ളൊരാളിനെ മറ്റൊരാള്‍ ഇഷ്ടത്തോടെ നോക്കുമ്പോള്‍ അസൂയ തോന്നും. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോവാതിരിക്കാനുള്ള വികാരമാണ് അസൂയ മൈത്രേയൻ വീഡിയോയിൽ പറഞ്ഞു.