ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ ഓടി ചരക്ക് തീവണ്ടി. ലോക്കോ പൈലറ്റില്ലാതെ 80 കിലോമീറ്ററോളമാണ് ട്രെയിന്‍ ഓടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
ഞായറാഴ്ച രാവിലെ എഴോടെയാണ് സംഭവം. കത്വാ സ്റ്റേഷനില്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോവുകയായിരുന്നു.
തുടര്‍ന്ന് ട്രെയിന്‍ പതിയെ പതിയെ നീങ്ങി. ഇതിനിടയില്‍ ട്രെയിനിന് വേഗവും കൂടി. പലയിടങ്ങളിലും ട്രെയിനിന്റെ വേഗത മണികൂറില്‍ 100 കിലോമീറ്ററിലധികമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
#pathankot
बिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.
पठानकोट के निकट कठुआ के पास से बगैर ड्राइवर की एक मालगाड़ी अनियंत्रित होकर दौड़ पड़ीरेलवे अधिकारियों द्वारा काफी मशक्कत के बाद आखिरकार होशियारपुर के निकट दसुआ के पास ट्रेन को रोक पाने में कामयाबी. pic.twitter.com/RoXSOuig5d
— karan Kapoor (@karankapoor_ani) February 25, 2024
തുടര്‍ന്ന് റെയില്‍വേ അധികൃതരുടെ ശ്രമത്തിന്റെ ഫലമായി പഞ്ചാബിലെ ഊഞ്ചി ബസ്സിയില്‍ വച്ചാണ് ട്രെയിന്‍ നിര്‍ത്താനായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിരവധി പേര് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വൈറലാണ് ഈ വീഡിയോ