ആരാധകര്‍ക്കെല്ലാം അത്ഭുതമാണ് നടി സാമന്ത റൂത്ത് പ്രഭു. വെള്ളിത്തിരയില്‍ ആണെങ്കിലും വ്യക്തിജീവിതത്തില്‍ ആണെങ്കിലും വെല്ലുവിളികളെ അതിജീവിച്ച് ഫീനിക്സ് പക്ഷിയെ പോലെ പറന്നു ഉയരുകയാണ് സാമന്ത. തുടരെത്തുടരെ സാമന്തയെ തേടി സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു മയോ സൈറ്റിസ് എന്ന രോഗം നടിയെ പിടികൂടിയത്. കുറച്ചുനാള്‍ ഇതിന്റെ ചികിത്സയില്‍ തന്നെയായിരുന്നു നടി. തന്റെ രോഗത്തെക്കുറിച്ച് സാമന്ത തന്നെയായിരുന്നു സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.
എന്നാല്‍ ഇതിനു മുന്നിലൊന്നും തളര്ന്നിരിക്കാന് സാമന്തക്ക് സമയമുണ്ടായിരുന്നില്ല. തോല്ക്കാന് തയ്യാറല്ല എന്ന വാശിയോടെ മുന്നേറി കൊണ്ടിരിക്കുകയാണ് ഈ താരം, ഒടുവില്‍ ഇതിന് ഫലം കണ്ടിരിക്കുകയാണ്. ഈ അടുത്ത് തീയേറ്ററില്‍ എത്തിയ സാമന്തയുടെ യശോദ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
വാടക ഗര്‍ഭധാരണത്തിലൂടെ മാതാവായി മാറുന്ന യശോദയുടെ സത്യാന്വേഷണത്തിന്റെ കഥയായിരുന്നു ബോക്സോഫീസില്‍ വിജയം നേടിയ യശോദ പറഞ്ഞത്. ട്വിസ്റ്റും ത്രില്ലര്‍ ഫാക്ടറും ചേര്‍ത്ത് മികച്ചൊരു കൊമേഴ്സ്യല്‍ ചിത്രമായി എത്തിയ യശോദ ഈ വര്‍ഷം പുറത്തിറങ്ങിയ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെയും ഭര്തൃപിതാവായിരുന്ന നാഗാര്‍ജുനയുടെയും ചിത്രങ്ങളെ പിന്നിലാക്കി.
നാഗ ചൈതന്യയുടെ താങ്ക് യൂ, നാഗാര്‍ജുനയുടെ ദി ഗോസ്റ്റ് എന്നീ ചിത്രങ്ങളെ പിന്നിലാക്കി റിലീസ് ചെയ്തു രണ്ടു ദിവസംകൊണ്ടു തന്നെ 11 കോടിയിലധധികം കളക്ഷന്‍ നേടി. നാഗ ചൈതന്യയുടെയും നാഗാര്ജുയുടെയും ചിത്രങ്ങള്‍ വലിയ ഹൈപ്പിലെത്തി പരാജയപ്പെട്ടിടത്താണ് സമന്തായുടെ കുതിപ്പ്.