കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് മുന്‍ എംഎല്‍എും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ അമീന് ഭട്ട്. ഗുലാം നബിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അമീന് ഭട്ട് ഇത്തരത്തില്‍ പ്രതികരിച്ചത്.
വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഗുലാം നബി പാര്‍ട്ടി വിട്ടത്. അനുഭവ പരിചയമുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതും അനുഭവ പരിചയമില്ലാത്ത സഹയാത്രികരുടെ സ്വാധീനവുമാണ് പാര്‍ട്ടി വിടാന്‍ കാരണായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടിയത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ ഗുലാം നബി ആസാദിനെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. എന്‍ഡിഎക്കൊപ്പം നിന്ന് കശ്മീരില്‍ മുഖ്യമന്ത്രിയാകാനാണ് ഗുലാം നബി ആസാദ് ശ്രമിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അമീന് ഭട്ടിന്റെ പ്രതികരണം.