കുറച്ചു ദിവസം മുന്‍പാണ് നടി ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചത്, അപകടത്തിന് പിന്നാലെ ഗായത്രിയും സുഹൃത്തും വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു . പിന്നാലെ മറ്റുള്ളവര്‍ ഗായത്രിയുടെ വണ്ടിയെ ഫോളോ ചെയ്ത് പിടികൂടുകയും ചെയ്തു . ഇവിടെ നിന്നും ഒരാള്‍ പകര്‍ത്തി വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായിരുന്നു. ഇപ്പോഴും ഇതിന്റെ പേരില്‍ ഗായത്രിക്ക് നേരേയുള്ള വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് ഗായത്രി തന്നെ ലൈവില്‍ എത്തിയിരുന്നു . എന്നാല്‍ ഇതിന് താഴെയും നടിക്കുനേരെ ട്രോളുകളും പരിഹാസങ്ങളും വന്നുകൊണ്ടിരുന്നു.
പിന്നാലെ മറ്റ് അഭിമുഖങ്ങളില്‍ വീണ്ടും ഇതിന്റെ സത്യാവസ്ഥ നടി പറഞ്ഞിരുന്നു. എന്നാല്‍ പല വീഡിയോയിലും തന്റെ തെറ്റ് പൂര്‍ണമായി സമ്മതിക്കാതെ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു നടി . ഇതുതന്നെയായിരുന്നു പ്രേക്ഷകരെയും ചൊടിപ്പിച്ചത്. അപകടമുണ്ടാകുന്നത് സ്വാഭാവികം , എന്നാല്‍ നിര്‍ത്താതെ പോയത് വളരെ മോശമായ കാര്യമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ഗായത്രിക്ക് നേരെയുള്ള ട്രോളുകള്‍ക്ക് ഒരു കുറവുമില്ല. ഇപ്പോള്‍ താരത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. വണ്ടി ഓടിക്കുന്ന സമയത്ത് ഞാന്‍ മദ്യപിച്ചിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു , സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എല്ലാത്തരം നുണകളും പറയാന്‍ കഴിയും . എന്നാല്‍ അപ്പോള്‍ സ്ഥലത്തെത്തിയ പൊലീസിന് അറിയാം ഇതിന്റെ സത്യാവസ്ഥ , കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല , ആര്‍ക്കും പരിക്കും ഇല്ല നടി പറഞ്ഞു. പൊതുവായി ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ചു മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഗായത്രി പറയുന്നു.
എന്റെ കുടുംബം തന്നെ സംഭവുമായി ബന്ധപ്പെട്ട് എന്നെ വഴക്കു പറഞ്ഞിരുന്നു . എനിക്കറിയാം രണ്ടുദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ട്രോള്‍ ചെയ്യപ്പെടും, അതിനുശേഷം അവര്‍ക്ക് പുതിയൊരാളെ ലഭിക്കും അപ്പോള്‍ അവര്‍ എന്നെ മറക്കും ഗായത്രി പറഞ്ഞു.