Social Media

താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്; മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗൗതമി കുറിച്ചത് കണ്ടോ ?

രണ്ട് മൂന്ന് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗതമി നായര്‍. തന്റെ കഥാപാത്രങ്ങളും അഭിനയവും മലയാളികള്‍ സ്വീകരിക്കവെ പെട്ടന്ന് ഒരു ദിവസം സിനിമാ മേഘലയില്‍ നിന്നും പിന്മാറുകയായിരുന്നു താരം. ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് നടി ആദ്യമായി സിനിമയില്‍ എത്തിയത്. ചിത്രം സെക്കന്റ് ഷോയിലെ കഥാപാത്രം വൈറലായിരുന്നു. ഇതിന് പിന്നാലെ, ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തി.

- Advertisement -

ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നടി മഞ്ജുവിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവെച്ച് അടിക്കുറിപ്പും നല്‍കിയാണ് ആരാധകരെ തന്റെ തിരിച്ച് വരവ് അറിയിച്ചത്.
മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്‌ക്കൊപ്പവുമാണ് സിനിമാ തിരിച്ച് വരവ് നടത്തുന്നത്. ഇവര്‍ അഭിനയിക്കുന്ന ചിത്രം മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് ഗൗതമിയും വേഷമിടുന്നത്.

ചിത്രം പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. അതേസമയം റേഡീയോ ജോക്കിയുടെ ജീവിതം പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷും ജയസൂര്യയും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

‘ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു. എന്നും ആരാധനയോട് കണ്ടിരുന്ന ഇവര്‍ക്കൊപ്പം എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്. എന്റെ ഫസ്റ്റ് ഷോട്ടിന് ഇതില്‍ പരം ഒന്നും ആഗ്രഹിക്കാനില്ല. നന്ദിയുണ്ട്. നടിയെന്ന നിലയില്‍ നല്ലത് ചെയ്യാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഗൗതമി കുറിച്ചിരിക്കുന്നത്. മേരി ആവാസ് സുനോയില്‍ ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Anusha

Recent Posts

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

51 mins ago

ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി താരം.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഭാമ

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ഭാമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്…

1 hour ago

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

1 hour ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

2 hours ago

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

3 hours ago

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള…

3 hours ago