Social Media

ആരെങ്കിലും അഞ്ജലിയുടെ പിറന്നാള്‍ ദിവസം ഒന്ന് ശിവന് പറഞ്ഞ് കൊടുക്കുമോ; അത് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ആ പാവം

വളരെ രസകരമായി തന്നെ ഒരു കൂട്ടുകുടുംബത്തിന്റെ കഥ ഒരുക്കുന്ന പരമ്പരയാണ് സാന്ത്വനം. സ്‌ക്രീനില്‍ വന്ന് നിമിഷനേരം കൊണ്ട് പ്രേക്ഷക മനസില്‍ കയറാന്‍ സാന്ത്വനം ടീമിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ചിപ്പിയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

- Advertisement -

സാന്ത്വനത്തില്‍ മികച്ച അഭിനയമാണ് താരങ്ങളെല്ലാം കാഴ്ച വെക്കുന്നത്. ഇതിലെ അപ്പുവും ഹരിയും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം ആയിരുന്നു അപ്പുവിന്റെ പിറന്നാള്‍. ഹരി ഇത് ഓര്‍ത്ത് വെക്കും എന്നാണ് അപ്പു കരുതിയത്. എന്നാല്‍ മറന്ന് പോയ ഹരിയെ അഞ്ജലി പിറന്നാള്‍ കാര്യം വിളിച്ച് പറയുയും, പിന്നീട് വീട്ടില്‍ വന്ന് എല്ലാവരും ഇത് ആഘോഷിക്കുകയുമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ വീട്ടുക്കാര്‍ ഒരുക്കിയ സര്‍പ്രൈസ് സമ്മാനം കണ്ട് അപ്പുവും ഞെട്ടിയിരുന്നു. താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണ് ഇതെന്നും അപ്പു പറയുകയുണ്ടായി.

എന്നാല്‍ തന്റെ ഭാര്യയുടെ മുന്നില്‍ കള്ളം ഒളിപ്പിച്ച് വെക്കാതെ ഹരി സത്യാവസ്ഥ എല്ലാം തുറന്നു പറയുകയായിരുന്നു. ഇത് കേട്ടതോടെ അപ്പു പൊട്ടിത്തെറിക്കാന്‍ തുടങ്ങി. അവസാനം അഞ്ജലിക്ക് നേരെയാണ് അപ്പു വാക്കുകള്‍ ഉപയോഗിച്ചത്. ഇത് ഹരിക്കും ഏറെ സംങ്കടം ഉണ്ടാക്കി. തന്റെ ഭാര്യ തന്നെ മനസിലാക്കുന്നില്ല എന്ന ചിന്ത ഹരിയിലും വന്ന് തുടങ്ങി.

ഇപ്പോള്‍ സീരിയിലിന്റെ പ്രെമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ് . അപ്പുവിന്റെ പിറന്നാള്‍ സാന്ത്വനം വീട്ടുക്കാര്‍ ആഘോഷിച്ചതോടെ അഞ്ജലിയുടെ പിറന്നാള്‍ ദിവസം തപ്പി നടക്കുകയാണ് ശിവന്‍. ഇത് ഭാര്യയോട് ചോദിച്ചപ്പോള്‍ കണ്ട് പിടിക്കാന്‍ ആയിരുന്നു അഞ്ജലി പറഞ്ഞത്. ഇതിനിടെ അഞ്ജലക്ക് നേരെ അപ്പു ദേശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഒരു വലിയ വീട്ടില്‍ താമസിച്ച അപ്പു പിന്നീട് ഒരു സാധാരണ കുടുംബത്തിലെ ഹരിയുമായി പ്രണയത്തില്‍ ആവുകയും ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാല്‍ സ്വന്തം വീട്ടുക്കാരെ വെറുപ്പിച്ച് കൊണ്ടായിരുന്നു ആ വിവാഹം. ഇപ്പോള്‍ അപ്പുവിന് ഏത് സമയവും പരിഭവം പറച്ചിലാണ്. ഹരിക്ക് പഴയ സ്നേഹം ഇല്ലെന്നാണ് അപ്പുവിന്റെ പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവം കൂടി വെച്ച് നോക്കുമ്പോള്‍ ആ പരാതി കൂടാന്‍ സാധ്യത ഏറെയാണ്.

Anusha

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

7 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

7 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

8 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

8 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

9 hours ago