കെ.എസ്.ഇ.ബിയുടെ പേരില്‍ തട്ടിപ്പെന്ന് പരാതി. ഉപഭോക്താക്കള്‍ക്ക് വ്യാപകമായി വ്യാജസന്ദേശങ്ങള്‍ വരുന്നതായാണ് പരാതി. ബില്ലടക്കാത്തതിനാല്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്ന തരത്തിലാണ് ഫോണില്‍ സന്ദേശം വരുന്നത്. പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് തട്ടിപ്പ് മെസേജുകള്‍ ഫോണിലെത്തുക. കുടിശികയടക്കാത്തതിനാല്‍ വൈദ്യുതി ഇന്ന് രാത്രി വിച്ഛേദിക്കുമെന്നാണ് സന്ദേശം. മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചാല്‍ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തും. തട്ടിപ്പിനെപ്പറ്റി അറിയാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണം നഷ്ടപ്പെടുകയാണ് ചെയ്യുക.
ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടക്കേണ്ട തുക തുടങ്ങിയ വിവരങ്ങളുണ്ടാകുമെന്നും അതിനാല്‍ തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും ബോര്‍ഡ് അറിയിച്ചു.