കൊച്ചി: പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തീരുമാനം പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയര്മാന് ദിലീപ് പറഞ്ഞു.
അതേസമയം ഫിയോക്കുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് തയാറല്ലെന്ന കടുത്ത നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന.ഒരു സിനിമ മെച്ചപ്പെട്ട നിലവാരത്തിലുള്ള സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുക എന്നത് നിര്‍മാതാക്കളുടെ അവകാശമാണ്, ഫിയോക്കിന്റെ ഉപരോധം തീര്‍ത്തും നിരുത്തരവാദപരമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിമര്‍ശിച്ചു.
ഫെബ്രുവരി 23 നാണ് പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്ന് തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം,
42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ ഇറക്കുന്നു തുടങ്ങിയവയായിരുന്നു തിയേറ്റര്‍ ഉടമകളുടെ പരാതി.