ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പൊലീസ് കണ്ട്രോള് സെല്ലിലേക്ക് സന്ദേശമെത്തിയത്. ഇത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു.
പൊലീസ് അന്വേഷണത്തില്‍ വ്യാജഭീഷണിയാണെന്ന് കണ്ടെത്തി. വ്യാജ സന്ദേശത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂര്‍ നെന്മിനിയില് താമസിക്കുന്ന സജീവന് കോളിപ്പറമ്പില്‍ എന്നയാളാണ് ഫോണ്‍ സന്ദേശത്തിന് പിന്നില്‍. കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നേരത്തേ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. സജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.