Film News

സുഹൃത്തുക്കളോടും ബന്ധുക്കളോടു പണം ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നു ആരും പറ്റിക്കപ്പെടരുത്; സാജന്‍ സൂര്യയുടെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ് നല്‍കി താരം

ഇതിനോടകം നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് സാജന്‍ സൂര്യ. ഇന്നും അഭിനയരംഗത്ത് തുടരുന്നു ഈ നടന്‍. ഇപ്പോഴിതാ സാജന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. തന്റെ പേരില്‍ ആരോ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചതിനെ കുറിച്ചാണ് നടന്‍ പറയുന്നത്. ഇതില്‍ ആരും വീണു പോകരുതെന്നും താരം മുന്നറിയിപ്പ് നല്‍കി. അതേസമയം ഈ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ തന്റെ സുഹൃത്തുക്കളോട് മെസ്സേജ് അയച്ചു പണത്തിന് ആവശ്യപ്പെടുന്നുണ്ട് എന്നും സാജന്‍ പറഞ്ഞു. ഇതിന്റെ എല്ലാം സ്‌ക്രീന്‍ഷോട്ട് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

ഫേസ്ബുക്കില്‍ തന്റെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാജന്‍ സൂര്യ പ്രതികരിച്ചത്. ‘മുന്നറിയിപ്പ്, ‘സാജന്‍ സൂര്യ സൂര്യ’ എന്ന എന്റെ പേരില്‍ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടു പണം ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നു. ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത്’ എന്നാണ് സാജന്‍ സൂര്യയുടെ പോസ്റ്റ്

സെലിബ്രിറ്റികളുടെ പേരില്‍ ഇത്തരം അക്കൗണ്ടുകള്‍ നിരവധി ഉണ്ട്. ചില അക്കൗണ്ടു കാണുമ്പോള്‍ നമുക്ക് പോലും സംശയം ആവും. അത്തരം അക്കൗണ്ടുകളില്‍ നിന്ന് മെസ്സേജ് പോയ വിവരം നേരത്തെ ലഭിച്ചിരുന്നു. മറ്റു പല താരങ്ങളും തങ്ങളുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.


അതേസമയം സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടനാണ് സാജന്‍ സൂര്യ. മറ്റ് റിയാലിറ്റി ഷോയിലും പങ്കെടുക്കാന്‍ സാജന്‍ എത്തിയിരുന്നു. എങ്കിലും മിനിസ്‌ക്രീനിലൂടെയാണ് ഈ താരത്തിന് ആരാധകര്‍ ഏറെ ആയത് . വില്ലന്‍ കഥാപാത്രങ്ങളും ഈ നടന്‍ ചെയ്തിരുന്നു.

 

 

Anusha

Recent Posts

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

46 mins ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

1 hour ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

3 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

3 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

5 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago