National

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്ന് വിഡിയോ പകര്‍ത്തി മാതാപിതാക്കള്‍; അറസ്റ്റ് ചെയ്ത് മാതാപിതാക്കള്‍

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. ദുഷ്ട ശക്തികളെ തുരത്താനെന്ന പേരില്‍ ദുര്‍മന്ത്രവാദം നടത്തിയാണ് മാതാപിതാക്കള്‍ മകളെ അടിച്ചുകൊന്നത്. പൂജയുടെ ഭാഗമായി അടിയേറ്റ കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന വ്യക്തിയാണ് സിദ്ധാര്‍ത്ഥ് ചിംനെ. കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യയോടും 5 ഉം 16 ഉം വയസുള്ള പെണ്‍മക്കള്‍ക്കുമൊപ്പം തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ ഇയാള്‍ പോയിരുന്നു. അന്നുമുതല്‍, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ അവളെ ചില ദുഷ്ടശക്തികള്‍ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. തുടര്‍ന്നാണ് ദുര്‍മന്ത്രവാദം ചെയ്യാന്‍ തീരുമാനിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും രാത്രിയില്‍ ചടങ്ങുകള്‍ നടത്തുകയും ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വിഡിയോ പിന്നീട് അവരുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് വിഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നില്ലെന്നും അവള്‍ അവശയായിരുന്നു. ചടങ്ങിനിടെ, മൂന്ന് പ്രതികളും കുട്ടിയെ തല്ലുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അവള്‍ ബോധരഹിതയായി നിലത്തു വീണു. ശനിയാഴ്ച പുലര്‍ച്ചെ പ്രതികള്‍ കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ സംശയം തോന്നി അവരുടെ കാറിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫോട്ടോയില്‍ പതിഞ്ഞ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. റാണാ പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

Rathi VK

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

11 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

13 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

13 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

15 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

15 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

16 hours ago