മലയാള സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ.മോഹൻലാൽ -പ്രിത്വിരാജ് -മുരളി ഗോപി കൂട്ടുകെട്ടിൽ എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷൻ പോലും സിനിമ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. പ്രിത്വിരാജ് ആണ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പങ്കുവച്ചത്.
തിരക്കഥയുടെ ലാസ്റ്റ് ഭാഗത്തിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഷോർട്ട് അവസാനിക്കുന്നു
Black out (സ്ക്രീനിൽ) Title – L L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയിൽ ദൃശ്യമാകുന്നത്.
ചിത്രത്തിന്റെ തിരക്കഥ പൂർണമായി എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികൾ.തിരക്കഥ പൂർണമായി എന്ന സന്തോഷം ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. നിരവധി ആരാധകരാണ് കമ്മെന്റുമായി എത്തുന്നത്.
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
ഈ വർഷം ഓഗസ്റ്റിൽ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാൻ റിലീസ് ചെയ്യും.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലൂസിഫറിൽ മഞ്ജു വാര്യർ, പ്രിത്വിരാജ്, സാനിയ ഇയ്യപ്പൻ,ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വൻ താര നിര അണിനിരന്നിരുന്നു.