ഇന്‍ഡിഗോ ബഹിഷ്കരണത്തിന് പിന്നാലെ തനിക്കെതിരെ ട്രോളുകള്‍ ഇറക്കുന്നവര്‍ മാനസിക രോഗികളും ഭ്രാന്തന്മാരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി.ജയരാജന്. ഇന്‍ഡിഗോ ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്ക്കുന്നു. അക്രമം തടഞ്ഞ് ഇന്ഡിഗേക്ക് വരേണ്ട ചീത്തപ്പേര് ഒഴിവാക്കി കൊടുത്തതില്‍ അവര്‍ തനിക്ക് അവാര്‍ഡ് തരണമെന്നും ഇ.പി ജയരാജന് ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. തന്റെ ഭാഗത്ത് പിശകില്ല. 7,8 സീറ്റിലായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നത്. ഒരാള്‍ക്കൂടി അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ മൗനം നടിച്ച് ഇരിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന് അറിയില്ല. താന്‍ 18ലും മുഖ്യമന്ത്രി 20 ലുമാണ്. ലാന്റ് ചെയ്തതോടെ ഇവര്‍ മുമ്പില്‍ നിന്ന് ചാടുകയാണ്. തന്റെ ഭാര്യയും ഒപ്പമുണ്ട്. താന്‍ രണ്ട് സീറ്റ് പിടിച്ചതുകൊണ്ട് അവര്‍ക്ക് മുമ്പിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും ഇ.പി ജയരാജന് പറഞ്ഞു.
വിമാനത്തിന് ചീത്തപ്പേര് ഉണ്ടാക്കാന്‍ നിലപാട് സ്വീകരിച്ചാല്‍ തനിക്ക് ഇന്‍ഡിഗോക്കാര്‍ പുരസ്കാരം തരണം. അവര്‍ അതല്ല ചെയ്തത്. ക്രിമിനലുകള്‍ക്ക് രണ്ടാഴ്ച്ച വിലക്കും തടഞ്ഞ എനിക്ക് മൂന്നാഴ്ച്ച വിലക്കും വിധിച്ചു. തന്നെ അവര്‍ നിരോധിച്ചതുകൊണ്ട് താനും നിരോധിച്ചു. ഇന്‍ഡിഗോയ്ക്ക് അയച്ച കത്തില്‍ നിങ്ങള്‍ തെറ്റ് തിരുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇ. പി ജയരാജന് കൂട്ടിച്ചേര്‍ത്തു.