‘വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാള്‍; ഇരയായ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് തെറ്റ്’: ദുര്‍ഗ കൃഷ്ണ

യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗ കൃഷ്ണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ഉടല്‍ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലായിരുന്നു ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ചുംബിക്കുന്ന സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.

മെയ് 20 നാണ് ഉടല്‍ തീയറ്ററുകളില്‍ എത്തിയത്. നവാഗതനായ രതീഷ് രഘുനന്ദനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ദുര്‍ഗയ്ക്ക് പുറമേ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.