കഴിഞ്ഞദിവസമാണ് കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദർശനത്തിനെത്തി 4 ദിവസം കഴിഞ്ഞപ്പോൾ 50 കോടി ക്ലബിലും ചിത്രം കയറിയിരുന്നു. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിൻറെ സംവിധാനം.
ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച് ചിത്രം കുതിപ്പു തുടരുകയാണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ദുൽഖറിൻറെ ഒരു കാർ സ്റ്റണ്ട് വീഡിയോ ആണ്. പ്രശസ്ത യൂട്യൂബറായ് എമ്മിൽ ജോർജും ദുൽഖറിന് ഒപ്പം ഉണ്ട്. എമിലിൻ്റെ ഒരു വ്ലോഗിലാണ് ഇത് പുറത്തുവന്നത്. കുറുപ്പ് റോഡ് ട്രിപ്പ് എന്നാണ് ഇതിൻറെ പേര്. ഇപ്പോൾ ഈ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആയിരിക്കുകയാണ്. ഒരു കിടിലൻ വീഡിയോ ആണ് ഇത്.
ലുലു ഗ്രാൻഡ് ഹയാത്തിൻ്റെ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ഈ സ്റ്റണ്ട് നടത്തിയിരിക്കുന്നത്. കുറുപ്പിൻറെ പോസ്റ്റർ പതിച്ച ഒരു ഫോർഡ് മുസ്തങ് കാറിലാണ് ഇത് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകർ നിമിഷനേരം കൊണ്ടാണ് വീഡിയോ ഏറ്റെടുത്തത്. നല്ല കിടിലൻ ഡ്രൈവിംഗ് ആണല്ലോ എന്ന് കമൻറുകളും ഉണ്ട്. ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയതിനെപറ്റി ദുൽഖർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തനിക്ക് അത് ഉൾക്കൊള്ളുവാൻ ആവുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.
ഏതാണ്ട് 35-ഓളം കോടി രൂപ മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശോബിതയാണ് ചിത്രത്തിൽ നായിക.ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.ജിതിൻ കെ ജോസ് ആണ് കഥ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ് നിർവഹിച്ചത്.