ദുല്‍ഖര്‍ സല്മാന് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത.സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഢേഷന് പോലും സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത ചിത്രത്തിന്റെതായി എത്തുന്ന പുതിയ അപ്ഡേഷന് ആണ് സിനിമ പ്രേമികളുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
ദുല്‍ഖര്‍ സല്മാന് തന്നെയാണ് രണ്ടാമത്തെ ലുക്ക് പുറത്ത് വിട്ടത്. കൊലമാസ് ലുക്കിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
അതേസമയം സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എന്‍. ചന്ദ്രനാണ് . ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ചതും അഭിലാഷ് എന്‍. ചന്ദ്രനാണ്.
ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ്, പ്രസന്ന, ഷമ്മി തിലകന്, ഷബീര്‍ കല്ലറക്കല്‍, സെന്തില്‍ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരണ്‍, രാജേഷ് ശര്‍മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്.ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.