ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഇതില്‍ നിന്നും പുറത്തുവന്നപ്പോള്‍ വലിയ സ്വീകരണം തന്നെ താരത്തിന് ലഭിച്ചു. ഇപ്പോഴും തന്റെ ആരാധകരെ കാണേണ്ട തിരക്കിലാണ് റോബിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുഞ്ഞു വിശേഷം പോലും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോസ് ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
വിവാഹ ചിത്രം ആണ് താരം പങ്കിട്ടത്. ഇത് കണ്ട് റോബിന്റെ സഹോദരി ആണെന്ന സംശയം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് റോബിന് ചിത്രം പങ്കുവെച്ചതോടെയാണ് വിവാഹിതയായത് റോബിന്റെ സഹോദരി തന്നെയാണെന്ന് ആരാധകരും ഉറപ്പിച്ചത്. മാളുവിനും വിനുവിനും അഭിനന്ദനങ്ങള്‍ എന്നാണ് ചിത്രത്തോടൊപ്പം റോബിന് കുറിച്ചിരിക്കുന്നത്. വളരെ ലളിതമായാണ് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
View this post on Instagram
അതേസമയം ഇനി റോബിന്റെ ആരതിയുടെ വിവാഹം ആണ്. ആരാധകര്‍ ആഘോഷിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെയും ആരതിപ്പൊടിയുടെ വിവാഹം. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണ് ആരതിയെ റോബിന് പരിചയപ്പെടുന്നത്. പിന്നാലെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. ആ ബന്ധം വിവാഹത്തിലേക്കും എത്തി.