ഒരു കാലത്തെ മലയാളസിനിമയുടെ ശാലിന സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി. അന്നത്തെ കോളേജ് കുമാരിയുടെ വേഷങ്ങള്‍ മുതല്‍ തനി വീട്ടമയുടെ റോളില്‍ പോലും നടി എത്തിയിരുന്നു. കിട്ടുന്ന കഥാപാത്രം ഏതാണെങ്കിലും അത് ഗംഭീരമാക്കുമായിരുന്നു നടി. ഇടയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ചും നടി സ്ക്രീനില്‍ എത്താറുണ്ട്.
അഭിനയത്തിന് പുറമെ നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ദിവ്യ .കുട്ടിക്കാലം മുതലേ നൃത്തത്തില്‍ മികവ് തെളിയിച്ചിരുന്നു ദിവ്യ ഉണ്ണി. നിരവധി വേദികളിലും നൃത്തവുമായി താരം എത്താറുണ്ടായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും നടി മാറി നിന്നെങ്കിലും നൃത്തത്തെ വിടാന്‍ താരം തെയ്യാറായിരുന്നില്ല. വിവാഹ ശേഷം നടി ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോവുകയും പിന്നീട് തന്റെ നൃത്തമെല്ലാം അവിടെ തുടരുകയായിരുന്നു.
തന്റെ കരിയറില്‍ മികച്ച നല്ല കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞു. അതെല്ലാം മലയാള സിനിമയുടെ സൂപ്പര്‍ താരങ്ങളുടെ കൂടെ ആയിരുന്നു എന്നതാണ് പ്രധാനം. കരഞ്ഞു ചിരിച്ചും കുട്ടിത്തരം എല്ലാം നിറഞ്ഞ ദവ്യ ഉണ്ണിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
എന്നാല്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നൃത്തം കൂട്ടിയിണക്കിയ ഒരു കഥാപാത്രം താരത്തിന്റെ ഒരു സ്വപ്നം ആയിരുന്നു. ഇതിനായി ഒത്തിരി അലയുകയും ചെയ്തു. പല സംവിധായകരോട് ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിച്ചില്ല.
തന്റെ നടക്കാതെ പോയ ഈ ആഗ്രഹം ഇപ്പോഴാണ് നടി വെളിപ്പെടുത്തിയത്. ചാനല്‍ പരിപാടിക്കിടയായിരുന്നു തുറന്നുപറച്ചില്‍. ഒട്ടുമിക്ക മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചെങ്കിലും തന്റെ അടങ്ങാത്ത ആ ആഗ്രഹം നടക്കാത്തതില്‍ നടിക്ക് ഇന്നും ഒരു ചെറിയ വിഷമം മനസിന്റെ ഉള്ളില്‍ ഉണ്ട്.
‘കമലദളം’ പോലെ ഒരു സിനിമ ആയിരുന്നു നടിയുടെ മോഹം. നൃത്തത്തിന് പ്രാധാന്യം നല്കി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.
‘കമലദളം’ എഴുതിയ ലോഹി അങ്കിളിനോട് ഞാന്‍ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാന്‍. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. ‘കമലദളം’ അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുള്‍ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്.