മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് വൈശാഖ്. മലയാളത്തിലെ വമ്പൻ താരങ്ങളായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. പുലിമുരുകൻ എന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്തത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി ഇദ്ദേഹം ചെയ്തിരുന്നു.
പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. ഈ ചിത്രവും സൂപ്പർഹിറ്റായിരുന്നു. ഇതിൻറെ മറ്റൊരു ഭാഗം ഉണ്ടാകുമെന്ന് അപ്പോൾ മുതലേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മിനിസ്റ്റർ രാജ എന്നായിരിക്കും ഇതിൻറെ പേര് എന്നും ഊഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് വൈശാഖ്. സത്യത്തിൽ അങ്ങനെയൊരു പ്രോജക്റ്റിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
മമ്മൂക്കയുമായി മറ്റ് കമ്മിറ്റ്മെൻറ്കൾ ഉണ്ട്. മധുര രാജയുടെ ഒരു സാധ്യത മാത്രമാണ് സിനിമയുടെ അവസാനത്തിൽ മിനിസ്റ്റർ രാജ എന്ന് സൂചിപ്പിച്ചത്. അല്ലാതെ അതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല. അങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്നറിയില്ല. സാധ്യതയുണ്ട് എന്ന് കാണിക്കുവാൻ വേണ്ടിയാണ് അങ്ങനെ കൊടുത്തത്.
എന്നാൽ അതൊരു ഔദ്യോഗിക പ്രഖ്യാപനം ഒന്നും ആയിട്ടില്ല. വൈശാഖ് വ്യക്തമാക്കുന്നു. 2019 ലാണ് മധുര രാജ എന്ന ചിത്രം പുറത്തിറങ്ങുന്നത്. 2010 ലായിരുന്നു പോക്കിരിരാജ പുറത്തിറങ്ങിയത്. വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മോഹൻലാലിനെ നായകനാക്കി മോൺസ്റ്റർ എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.