മലയാളത്തിലെ സംവിധായകരിൽ ഒരാളാണ് വൈശാഖ്. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മോഹൻലാൽ ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ചിത്രത്തിൽ എത്തുന്നു എന്ന് പറയപ്പെടുന്നു.
ഇപ്പോഴിതാ ചിത്രീകരണസമയത്ത് ഉണ്ടായ അനുഭവം വിവരിക്കുകയാണ് സംവിധായകൻ വൈശാഖ്. ചിത്രീകരണത്തിനിടയിൽ മോഹൻലാലിനു ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അദ്ദേഹത്തിന് തീരെ വയ്യായിരുന്നു. താൻ അദ്ദേഹത്തോട് പൊയ്ക്കോളൂ എന്ന് പറഞ്ഞു. തളർന്നു വീഴുന്നതു വരെയും ഇത് ചെയ്യും എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. പകുതി തമാശയായും പകുതി കാര്യമായും അദ്ദേഹം പറഞ്ഞതാണ് അത്.
തനിക്ക് ഇത് വളരെ വൈകാരികമായി തോന്നി. പുള്ളിക്ക് അത് ചെയ്യാതിരിക്കാം. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി അദ്ദേഹത്തിൻറെ അവസാന ശ്വാസം വരെ അദ്ദേഹം അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. വൈശാഖ് വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് വൈശാഖ് ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.
മോൺസ്റ്റർ എന്ന ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിൻറെ അണിയറ പ്രവർത്തനം പുരോഗമിക്കുകയാണ്.