മലയാളത്തിലെ ഏറ്റവും ജനപ്രിയ സിനിമ താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമാലോകത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയമായ കോമിക്കോള, സിനിമാല എന്നീ പരിപാടികളിൽ ഒരുകാലത്ത് ദിലീപ് സജീവ സാന്നിധ്യമായിരുന്നു. അന്നുമുതൽ ദിലീപേട്ടൻ്റെ കൂടെയുള്ള ഉറ്റ സുഹൃത്താണ് നാദിർഷ. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നാദിർഷ കൂടെത്തന്നെ ഉണ്ടായിരുന്നു.
സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ദിലീപിൻറെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിൻറെ എന്ത് കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടാകും നാദിർഷ എന്ന സുഹൃത്ത്. ഇവരുടെ സൗഹൃദത്തെക്കുറിച്ച് മലയാളികളോട് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഒരുപാട് വേദികളിൽ ഇവർ തന്നെ പരസ്പരം തങ്ങളുടെ പഴയകാല സൗഹൃദ ബന്ധങ്ങളെ കുറിച്ച് ഒരുപാട് വാചാലമായി സംസാരിക്കാറുണ്ട്.
ഇവരുടെ സൗഹൃദം എത്രത്തോളം ദൃഢമാണ് എന്നും, ഇവർ തമ്മിൽ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ മികച്ച ബന്ധത്തിലാണ് എന്നും തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങൾ. നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് ആയിരുന്നു ഈ ചിത്രങ്ങൾ എടുത്തത്. കുടുംബസമേതമാണ് ദിലീപ് ഈ ചടങ്ങിൽ പങ്കെടുത്തത്.
നാദിർഷയുടെ കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള ദിലീപേട്ടൻ്റെ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ദിലീപ് മാത്രമല്ല കാവ്യ മാധവനും പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. മീനാക്ഷി ദിലീപും ചടങ്ങിൽ പങ്കെടുത്തിരുന്നു. നാദിർഷായുടെ ഇളയ മകൾക്കൊപ്പം ഉള്ള മീനാക്ഷിയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.