മലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് വൈറലാവാറുണ്ട്. നടി പ്രയാഗയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.സൂര്യക്കൊപ്പമുള്ള പ്രയാഗയുടെ തൂരിക ഗാനം കണ്ടശേഷം താൻ പ്രയാഗയുടെ ഫാനാണെന്നാണ് ധ്യാൻ പറയുന്നത്. സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങിയ ആന്തോളജി ചിത്രം നവരസയിലെ ഗാനമായിരുന്നു തൂരിക.സൂര്യ-ഗൗതം മേനോൻ ടീം ഒരിടവേളക്ക് ശേഷം ഒന്നിച്ച ഗിത്താർ കമ്പി മേലെ നിന്ദ്രുവിലെ ഗാനത്തിലാണ് പ്രയാഗയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത്. പ്രയാഗയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തമിഴ് സിനിമയായിരുന്നു നവരസ എന്ന ആന്തോളജി. ‘തൂരിക കണ്ട് ഞാൻ പ്രയാഗയുടെ ഫാനായി.’
അതെ സമയം പാട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത് പ്രയാഗയുമായി മാച്ചാകാൻ സൂര്യ കഷ്ടപ്പെടുന്നതായാണ്. അത് ഞാൻ പറഞ്ഞപ്പോഴും കളിയാക്കലായാണ് പ്രയാഗ കേട്ടത്. കാര്യമായി ഞാൻ ഇക്കാര്യം പ്രയാഗയോട് പറഞ്ഞിട്ടുണ്ട്. സൂര്യ കഷ്ടപ്പെടുകയായിരുന്നു. അദ്ദേത്തിന് പറ്റുന്നില്ലെന്നാണ്’, ധ്യാൻ ഒരു ചെറുചിരിയോടെ പറഞ്ഞത്.ധ്യാൻ പറഞ്ഞ് അവസാനിപ്പിച്ചതും പ്രയാഗയുടെ കൗണ്ടർ എത്തി. സൂര്യയെപ്പോലെ ധ്യാൻ ചേട്ടന് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല തനിക്കൊപ്പം അഭിനയിക്കാൻ എന്നായിരുന്നു പ്രയാഗയുടെ മറുപടി. ഇരുപതതിയെട്ടുകാരിയായ പ്രയാഗ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത മലയാള സിനിമ എന്താടാ സജിയാണ്.