ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റുകയാണ് റോബിൻ. ഒരു വർഷം മുമ്പ് താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു റോബിൻ.രാവണയുദ്ധം എന്നായിരുന്നു ചിത്രത്തിന്റെ പേര്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. നിർമ്മാണം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷൻസ് തന്നെയാണ് നിർവഹിക്കുക എന്നായിരുന്നു പ്രഖ്യാപനം.അതേ സമയം ഇപ്പോൾ റോബിൻ തന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണ്. നടിയും സംരംഭകയും ഗായികയുമെല്ലാമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.
ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കുടുംബം കൂടി പിന്തുണച്ചതോടെ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അത്യാഢംബര പൂർവം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.ഈ വർഷം തങ്ങളുടെ വിവാഹമുണ്ടാകുമെന്നാണ് ഇരുവരും അടുത്തിടെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. അവതാരക കെന്ന സണ്ണിയുടെ വെഡ്ഡിങ് റിസപ്ഷനിൽ പങ്കെടുക്കാൻ ആരതി പൊടിക്കൊപ്പം റോബിൻ എത്തിയിരുന്നു.നമ്മുടെ കല്യാണം ഉടനെ ഉണ്ടാകും. ഞാൻ അത് ഡേറ്റ് ഫിക്സായശേഷം സർപ്രൈസായി പറയാം. കാരണം കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ നിൽക്കുന്നുണ്ട്.അതുകൊണ്ട് വിവാഹ തിയ്യതി സമയം അടുക്കുമ്പോൾ പറയാം എന്നാണ് റോബിൻ പറഞ്ഞത്. ഫാഷൻ ഡിസൈനറാണ് ആരതി പൊടി. ബിഗ് ബോസ് നൽകിയ താരത്തിളക്കത്തിന് ശേഷം റോബിൻ രാധാകൃഷ്ണൻ ഒട്ടേറെ പരിപാടികളിൽ ഉദ്‌ഘാടകനായും മുഖയാതിഥിയായും കേരളം മുഴുവൻ നിറഞ്ഞ് നിന്നിരുന്നു.