മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് രമേഷ് പിഷാരി-ധര്മജന് ബോള്‍ഗാട്ടി കൂട്ടുകെട്ട്. സ്റ്റേജ് ഷോകളില്‍ തുടങ്ങി പിന്നീട് ടെലിവിഷന്‍ ലോകത്തേക്കും വ്യാപിച്ച ഈ കൂട്ടുകെട്ടിന് വലിയ ആരാധകര്‍ തന്നെയുണ്ട്.
ആരാധകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിയും. നല്ല സുഹൃത്തുക്കളാണ് ഇരുവരും. മിനിസ്ക്രീനില്‍ തിളങ്ങിയ ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.
സിനിമയില്‍ ഇരുവരും ഒന്നിച്ച് എത്തുന്നില്ലെങ്കിലും പഴയ സൗഹൃദം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ പിഷാരടിയ്ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ധര്മജന് ബോള്‍ഗാട്ടി.
ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്. താജ് ഹോട്ടലില്‍ വച്ച് 3000 ലാഭിക്കാന്‍ നോക്കിയ പിഷാരടിക്ക് കിട്ടിയ പണിയെ കുറിച്ചാണ് ധര്മ്മജന് പറയുന്നത്.
ഒരു ഓണക്കാലത്താണ് അങ്ങനെ ഒരു അബദ്ധം പറ്റിയത് എന്നാണ് ധര്മ്മജന് പറയുന്നത്. താജ് ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയ്ക്ക് മാവേലിയായി ആളെ സ്വീകരിക്കാന്‍ കുട വയറുള്ള ഒരാള്‍ വേണമായിരുന്നു.
എന്നെ വിളിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ റെഡിയാക്കി കൊടുത്തു. അര മണിക്കൂര്‍ പോയി നിന്ന്, വരുന്നവരെ സ്വീകരിച്ചാല്‍ 2000 രൂപ കിട്ടും.
എന്നാല്‍ മാവേലിയുടെ പേരില്‍ 5000 രൂപയാണ് പിഷാരടി വാങ്ങിയിരിക്കുന്നത്. മാവേലി ആകുന്ന ആള്‍ക്ക് 2000 കൊടുത്ത് 3000 പോക്കറ്റിലിടാം എന്നാണ് പിഷാരടി കരുതിയത്.
അങ്ങനെ പരുപാടി എല്ലാം കഴിഞ്ഞു. അതിന് ശേഷം ചെറിയൊരു മദ്യസത്കാരം ഒക്കെയുണ്ടായിരുന്നു. പല ബ്രാന്റുകള്‍ ഒരുമിച്ച് കണ്ടപ്പോള്‍ എന്റെ കൂട്ടുകാരന് എല്ലാം മാറി മാറി അടിച്ചു.
മാവേലി അവസാനം ഓഫായി. രാത്രി ഒരുപാട് വൈകിയപ്പോള്‍ ഹോട്ടല്‍ മാനേജര്‍ പിഷാരടിയെ വിളിച്ചു. ‘സര് മാവേലി പോയില്ല, ഓഫാണ്’ എന്ന് പറഞ്ഞു. ‘കുഴപ്പമില്ല ഇന്ന് അവിടെ കിടന്ന് അയാള്‍ രാവിലെ പോയിക്കോളും’ എന്ന് പിഷാരടി പറഞ്ഞു.
പിറ്റേന്ന് രാവിലെ പിഷാരടിയ്ക്ക് ഹോട്ടലില്‍ നിന്ന് വീണ്ടും കോള്‍ വന്നു. ‘സര് ആ പൈസ സെറ്റില്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട്. ഏത് പൈസ എന്ന് പിഷാരി ചോദിച്ചു,
അപ്പോഴാണ് അറിയുന്നത്-കഴിഞ്ഞ രാത്രി ഓഫായ മാവേലിയെ കൊണ്ടുപോയി കിടത്തിയത് വിഐപി മുറിയിലാണ്. ആ മുറിയുടെ വാടകയും രാവിലെ അയാള്‍ കെട്ടിറങ്ങനായി കഴിച്ച ബിയറിന്റെ പൈസയും ആണ് 8000.അങ്ങനെ 3000 ലാഭിക്കാന്‍ നോക്കിയ പിഷാരടിയ്ക്ക് 8000 അവിടെ കൊടുക്കേണ്ടി വന്നു എന്നാണ് ധര്മജന് പറയുന്നത്. .