ബോളിവുഡിലെ താരറാണി മാർ ആണ് ദീപിക പദുക്കോണും കത്രീന കൈഫും. ഇരുവർക്കും നിരവധി ആരാധകർ ഉണ്ട്. ഇപ്പോഴിതാ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് ദീപിക. ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് എന്നാണ് ദീപിക പറയുന്നത്. ദീപികയ്ക്ക് മാത്രമല്ല കത്രീനയുടെ തെറ്റുകളും ദീപിക ചൂണ്ടിക്കാണിക്കുന്നു. ഒരു അഭിമുഖത്തിൽ ആണ് താരം ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.
പുറമേ നിന്നും കാണുന്നതുപോലെ സ്വപ്നതുല്യം ആയിരുന്നില്ല തുടക്കം എന്നാണ് താരം പറയുന്നത്. തുടക്കകാലത്ത് തനിക്ക് പി ആർ ഏജൻറ്, മാനേജർ ഉണ്ടായിരുന്നില്ല. താൻ തന്നെയാണ് തൻറെ മെയ്ക്കപ്പ് ചെയ്തിരുന്നത്. തൻറെ വസ്ത്രങ്ങളായിരുന്നു ചിത്രങ്ങളിൽ ധരിച്ചത്. കത്രീനയും താനും രണ്ടു ഘട്ടത്തിൻ്റെ മിക്സ് ആയിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും അതൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല.
ഈ സംസ്കാരം തന്നെ വരുന്നത് പിന്നീടാണ്. ഞങ്ങൾ അതിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഇന്നത്തെ താരങ്ങൾക്ക് പല വഴികളിലൂടെയും സഹായങ്ങൾ ലഭിക്കുന്നുണ്ട്. അരങ്ങേറ്റത്തിനു മുമ്പ് തന്നെ അവരെ വേണ്ടരീതിയിൽ അതിനു പാകപ്പെടുത്തുന്നുണ്ട്. എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എന്നൊക്കെ അവരെ പഠിപ്പിച്ചു കൊടുക്കുന്നു. എന്നാൽ ഞങ്ങൾക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോൾ ഉള്ളവർക്ക് കിട്ടുന്ന സഹായങ്ങൾ ഒരുകണക്കിന് നല്ലതാണ്. തനിക്കും കത്രീനയും ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. അത് തെറ്റുകളിൽ നിന്ന് തങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. താരം പറയുന്നു. അതേസമയം തെറ്റു പറ്റാത്തവർ ആരുമില്ലല്ലോ എന്നാണ് മലയാളികൾ പറയുന്നത്.