കൊച്ചി: അഡ്വ.മുകുന്ദനുണ്ണി എന്ന ചിത്രത്തിനെതിരെ നടത്തിയ വിമര്‍ശനത്തിന് പിന്നാലെ തന്നെയും താരസംഘടന അമ്മയെയും സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഇടവേള ബാബുവിന്റെ പരാതിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കൊച്ചി കാക്കനാട് സൈബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈലും ലാപ്പ് ടോപ്പും അടക്കമുള്ള സാധനങ്ങളും സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷ്ണപ്രസാദിന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നാല് ദിവസം മുന്‍പാണ് ഇടവേള ബാബുവിനെതിരെ വീഡിയോ പങ്കുവച്ചത്.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു മുകുന്ദന് ഉണ്ണി അസോസിയേറ്റ് സിനിമയെ വിമര്‍ശിച്ചത്.
മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ചിത്രം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ് എന്നാണ് ഇടവേള ബാബു പറയുന്നത്.
അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ടതിന് ശേഷം ഞാന്‍ വിനീതിനെ വിളിച്ചു. വിനീതേ താങ്കള്‍ എങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചെന്ന് ചോദിച്ചുവെന്നും ഇടവേള ബാബു പറഞ്ഞു.
സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ- എന്നും ഇടവേള ബാബു ചോദിച്ചു.
സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അദ്ഭുതം തോന്നിയകത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്-എന്നും ഇടവേള ബാബു പറഞ്ഞു.
ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ആര്‍ഷ ചാന്ദ്നി ബൈജുവായിരുന്നു ചിത്രത്തിലെ നായിക.