ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുകയാണ് അനുക്കുട്ടി. കുഞ്ഞു കുട്ടികളടക്കം വീട്ടമ്മമാര്‍ വരെ അടങ്ങിയ വലിയ ഒരു ആരാധകക്കൂട്ടം അനുവിന് ഉണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനുജത്തി എന്ന പരമ്പരയിലൂടെ ആയിരുന്നു അനു വന്നത്. പിന്നാലെ ഒരിടത്ത് ഒരു രാജകുമാരി , സീത തുടങ്ങിയ സീരിയലിലേക്ക് എത്തി. ഇതിനിടെ സ്റ്റാര്‍ മാജികില്‍ കൂടി എത്തിയതോടെയാണ് അനു കൂടുതല്‍ ശ്രദ്ധ നേടിയത്. അനുവും കൂടി എത്തുമ്പോഴാണ് സ്റ്റാര്‍ മേജിക്ക് പൂര്‍ണ്ണമാകുന്നത്.
സ്റ്റാര്‍ മേജിക്കിന്റെ അവതാരിക ലക്ഷ്മി നക്ഷത്രയുമായി ഒരു പ്രത്യേക അടുപ്പം ഉണ്ട് അനുവിന്. ഇപ്പോള്‍ അനുവിനെ കാണാന്‍ എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ആദ്യമായി തന്റെ വീട്ടിലെത്തിയ ലക്ഷ്മി നക്ഷത്രയ്ക്ക് അനുവിന്റെ സ്പെഷ്യല്‍ മീന്‍ തലക്കറിയാണ് തയ്യാറാക്കിയത്. നേരത്തെ തലക്കറിയെക്കുറിച്ച് അനു പറഞ്ഞിരുന്നു. അനു പണിത വീടിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. അനുവിന് ഒരു ചേച്ചിയുണ്ട്.
മകളെക്കുറിച്ച് അനുവിന്റെ അച്ഛനും പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ സങ്കടം അനുവിന്റെ വിവാഹം വൈകുന്നതാണെന്ന് അച്ഛന് പറയുന്നു. അനുവിന്റെ ചേച്ചിയുടെ വിവാഹം 21 വയസ്സ് കഴിഞ്ഞിരുന്നു. അത് കഴിഞ്ഞ് രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് അനുവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ അത് നീണ്ടുപോവുകയായിരുന്നു . മകളുടെ വിവാഹമാണ് ഇപ്പോഴത്തെ ആഗ്രഹം എന്ന് അച്ഛന് പറയുന്നു.