ഈ അടുത്തായിരുന്നു പാറശ്ശാലയില്‍ വെച്ച് കാമുകന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കാമുകി കൊന്നത്. കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. പ്രണയിച്ചിരുന്ന പയ്യനെ ഗ്രീഷ്മ എന്ന പെണ്‍കുട്ടിയാണ് തനിക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഇത് ചെയ്തത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഷാരോണിന്റെയും ഗ്രീഷ്മയുടെ ബന്ധത്തെ കുറിച്ചും വലിയ ചര്‍ച്ച തന്നെ സോഷ്യല്‍ നടന്നിരുന്നു. ഇതിനിടെ ഒരുവശത്ത് കൂടി ഇതേക്കുറിച്ച് ട്രോളും വന്നുകൊണ്ടിരിക്കുന്നു.
ഷാരോണിന് താന്‍ വിഷം കലക്കി കൊടുത്തിട്ടില്ല എന്ന് ഗ്രീഷ്മ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതു ട്രോള്‍ വീഡിയോസില്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെ അനുകരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്. എന്നാല്‍ വീഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുകളാണ് കൂടുതലും വരുന്നത്.
‘ഞാനൊന്നും അതില്‍ കലക്കിയിട്ടൊന്നും ഇല്ല. അതിനപ്പുറം എനിക്കൊന്നും അറിയില്ല. ഇവിടുന്ന് എന്തായാലും പോയിസണ്‍ ഒന്നും ആയിട്ടില്ല. അത് ഞാന്‍ ഉറപ്പിച്ച് പറയാം’ എന്നൊക്കെ കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം, വിഷം കലക്കി കൊണ്ട് അനുകരിക്കുന്നതാണ് ലക്ഷ്മി മേനോന് ചെയ്തിരിയ്ക്കുന്നത്. അതിന് എതിരെയാണ് വിമര്‍ശനം ഉയരുന്നത്.
ഇത്തരം സെന്‍സിറ്റീവ് ആയിട്ടുള്ള കാര്യം എടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കണം എന്നും, അതിന്റെ ഗൗരവം മനസ്സിലാക്കി നിങ്ങളത് ഡിലീറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു എന്നും ചിലര്‍ മാന്യമായി വന്ന് കമന്റ് എഴുതിയിട്ടുണ്ട്. ഒരു തമാശയായി അവതരിപ്പിക്കാന്‍ പറ്റുന്ന വിഷയമല്ല എന്നത് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതുപോലൊരു ഗൗരവമായ വിഷയം തമാശയാക്കുമ്പോള്‍, മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം എന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിലീപ്.തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് താരം മനസ് തുറക്കുകയാണ്.'പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും.…
സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്.…
ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…
മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…