കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് നാളെ മുതല്‍ ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷന് തുടരുകയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ വാക്സിന് നല്കി തുടങ്ങും.
കൊവിന്‍ പോര്‍ട്ടല്‍ വഴിയും സ്പോട് രജിസ്ട്രേഷനിലൂടെയും സ്കൂളുകള്‍ വഴിയുമാണ് വാക്സിന് ബുക്ക് ചെയ്യേണ്ടത്. രജിസ്ട്രേഷന് നടത്താന്‍ സാധിക്കാത്തവര്‍ക്ക് വാക്സിനേഷന് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം.
പതിനഞ്ച് മുതല്‍ പതിനെട്ട് വയസുവരെയുള്ള പതിനഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്സിന് നല്‍കുക. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നടക്കും.