തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയ്ക്കും ഭാവി വരാനും സംവിധായകനും ആയ വിഘ്നേശ് ശിവനും കോവിദഃ ബാധ എന്ന് റിപ്പോർട്ട്. ചില തമിഴ് മാധ്യമങ്ങൾ ആണ് വാർത്ത പ്രചരിപ്പിച്ചതു. തമിഴ്നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്ന വാർത്തയ്ക്കു പിന്നാലെയാണ് ഈ വാർത്ത പ്രചരിച്ചു തുടങ്ങിയത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു . എന്നാൽ ഈ വാർത്ത സത്യമല്ലെന്നും വെറും ഗോസിപ്പ് ആണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
“കാതു വാക്കുല രണ്ടു കാതല്‍” എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ അണിയറയിലാണ് ഇരുവരും.
തമിഴ്നാട്ടിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുകയാണ് .ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ കൂടുതലും താമസിക്കുന്നത്. ഇതിന് പിന്നാലെയാണ് ചില തമിഴ് താരങ്ങള്‍ക്കും സംവിധായകര്‍ക്കും കോവിഡ് വൈറസ് ബാധിച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.