Kerala News

‘കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണോ ?’; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് നേരെ രൂക്ഷ വിമര്‍ശനവുമായി മലയാളികള്‍, വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കളയണം എന്ന് നിരന്തരം പറയുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന്റെ നടപടിയോട് യോജിക്കുന്നുണ്ടോയെന്നും മലയാളികള്‍

ശബരിമലയില്‍ വലിയ തിരക്കാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. പോലീസും സര്‍ക്കാരും തിരക്ക് നിയന്ത്രിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

- Advertisement -

സന്നിധാനത്ത് തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും പമ്പയിലും നിലയ്ക്കലും അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നുണ്ട്.

എന്നാല്‍ എല്ലാവിധ സൗകര്യങ്ങളും ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്. തിരക്ക് കൂടിയതോടെ ചില ഭക്തന്‍മാര്‍ പമ്പയില്‍ മാലയൂരി തിരികേ പോരുകയാണ്.

എന്നാല്‍ ചിലരുടെ ഈ പ്രവര്‍ത്തിയുമായി ബന്ധപ്പെടുത്തി മലയാളികള്‍ക്കും കേരളത്തിനും സര്‍ക്കാരിനും നേരെ വിദ്വേഷം പരത്തുകയാണ്.

അയ്യപ്പന്‍മാരെ കേരള സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു, ഹിന്ദുക്കളെ ദ്രോഹിക്കുന്ന കേരള സര്‍ക്കാര്‍ എന്നാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിദ്വേഷ പ്രചരണം.

തീവ്ര വലത്പക്ഷ ചായ്വുള്ള ഹാന്‍ഡിലുകളില്‍ നിന്നും നിരന്തരം കേരളത്തിന് എതിരെ വിദ്വേഷ പോസ്റ്റുകള്‍ വരികയാണ്. കഴിഞ്ഞ ദിവസം അച്ഛനെ കാണാതെ കരഞ്ഞ ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തിരക്കില്‍, അച്ഛനെ കാണാതെ കരഞ്ഞ കുഞ്ഞിനെ കേരള പോലീസ് സമാധാനിപ്പിക്കുന്നതും കുട്ടിയെ സുരക്ഷിതമായി പോലീസ് വാഹനത്തില്‍ കയറ്റുന്നതും പിന്നീട് അച്ഛന്‍ കാണുന്നതുമായിരുന്നു വീഡിയോയില്‍.

എന്നാല്‍ ഈ വീഡിയോയിലെ കരയുന്ന കുഞ്ഞിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമെടുത്ത് കേരളത്തിന് നേരെ വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു.

‘കുട്ടി അയ്യപ്പനെ പോലും കേരള സര്‍ക്കാര്‍ വെറുതെ വിടുന്നില്ല’ എന്നായിരുന്നു ഈ ചിത്രം പ്രചരിപ്പിച്ച് തീവ്ര വലതുപക്ഷ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

എന്നാല്‍ മലയാളികള്‍ക്ക് ഇടയില്‍ കടുത്ത വിമര്‍ശനം നേടുന്നത് ഇതുമായി ബന്ധപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്റെ പോസ്റ്റാണ്.

‘അയ്യനെ തൊഴാന്‍ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്‌ക്രിയമായ ‘നവകേരള സര്‍ക്കാരി’ന്റെ ക്രൂരത.- എന്നായിരുന്നു കരയുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞത്.

കേരളത്തിന് എതിരെ വാളെടുക്കാന്‍ ഇരിക്കുന്ന തീവ്ര വലതുപക്ഷത്തിന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പോസ്റ്റ് ഒരു ആയുധമായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ഈ പോസ്റ്റ് പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കേരളത്തിന് എതിരെ വലിയ വിദ്വേഷ പ്രചരണമാണ് നടക്കുന്നത്.

എന്താണ് വീഡിയോയുടെ സത്യമെന്ന് വ്യക്തമായി അറിയാവുന്ന കോണ്‍ഗ്രസ് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് മലയാളികള്‍ പറയുന്നത്.

തീവ്ര പലതുപക്ഷത്തുള്ളവര്‍ കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. അവര്‍ സുവര്‍ണ്ണാവസരം കാത്തിരിക്കുകയാണ്.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് തന്നെ കലാപത്തിന് ശ്രമിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് മലയാളികള്‍ പറയുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കളയണം എന്ന് നിരന്തരം പറയുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന്റെ നടപടിയോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മലയാളികള്‍ അഭിപ്രായപ്പെടുന്നു.

Abin Sunny

Recent Posts

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

1 hour ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

13 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

13 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

13 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

14 hours ago