നടന് വിക്കി കൗശലിനെതിരെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി. അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ജയ് സിംഗ് യാദവ് എന്നയാളാണ് പരാതിക്കാരന്.
വിക്കി കൗശലിന്റെ പുതിയ സിനിമയിലെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ ജയ് സിംഗ് യാദവിന്റെ ബൈക്കിന്റെ നമ്പറായിരുന്നു ഉപയോഗിച്ചത്. ഫോട്ടോയില്‍ തന്റെ ബൈക്ക് നമ്പര്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ട യാദവ് ഉടന്‍ തന്നെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ ആര്‍ക്കും തന്റെ ബൈക്ക് നമ്പര്‍ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് യാദവ് പരാതിയില്‍ പറയുന്നു.
പരാതിയില്‍ പരിശോധന നടത്തുമെന്ന് ഇന്‍ഡോര്‍ ബാന്‍ഗംഗ സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു. മോട്ടോര്‍ വാഹന ആക്ട് പ്രകാരം ആവശ്യമായ നടപടികളെടുക്കും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്ഡോറിലുണ്ടെങ്കില് അവരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിക്കി കൗശലിനൊപ്പം സാറാ അലി ഖാനുമാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള ബൈക്കിലെ രംഗം ഇന്‍ഡോറില്‍വച്ച് തന്നെയാണ് ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.