ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചോദ്യോത്തര വേളയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ.സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹസ്തദാനം നല്കിയ ശേഷമാണ് ചാണ്ടി തനിക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം വീണ്ടും ചർച്ച ആവുന്നത്.കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പാർട്ടിക്കാരൻ എന്ന പേജിൽ ചാണ്ടി ഉമ്മനെതിരെ വന്ന പോസ്റ്റ് ഇങനെയാണ്, എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചാണ്ടി ഉമ്മനുമൊത്ത് അമ്പല ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയാമോ? തിരുവനന്തപുരം കോർപ്പറേഷൻ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വന്ന രാമൻ സീത കഥയും, ബിജെപി വോട്ടിൽ 5000ലധികം കുറഞ്ഞതുമൊക്കെ ചുമ്മാതല്ല. എന്താ ഇതിൽ ബി.ജെ.പി / കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളത്?ഇങനെ ആയിരുന്നു
ഇതിന് മറുപടി പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരിക്കുകയാണ്,അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ച് കുറിപ്പ് ഇങ്ങനെ,’ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്. എന്ന CPMകാരുടെ പ്രചാരണം കണ്ടു. ‘BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ’ എന്നതാണ് ചോദ്യം …. ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവർ മുഴുവൻ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്‍ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോൾ അത് അപ്പോൾ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ!! ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക … വീണ്ടും പറയുന്നു നിങ്ങൾക്കിത്ര സങ്കടമാരുന്നേൽ പുതുപ്പള്ളി ജയിക്കണ്ടാരുന്നു ..Nb: ചാണ്ടിക്ക് കൈ കൊടുത്ത് വോട്ട് കച്ചവടമാക്കുന്നത് CPM ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ ഇതായിരുന്നു അദ്ദേഹം പങ്കുവെച്ച കുറിപ്പ്.