ചാക്കോച്ചനെപ്പോലെതന്നെ മലയാളി പ്രേക്ഷകരും ആഗ്രഹിച്ചതായിരുന്നു ഇവർക്ക് ഒരു കുഞ്ഞ് എന്നത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞതിഥിയെ ലഭിക്കുന്നത്. തങ്ങളുടെ സ്വര്ഗത്തിലേക്കെത്തിയ അതിഥിക്ക് ഇസ്ഹാക്ക് എന്ന പേരായിരുന്നു ഇവര്‍ നല്‍കിയത്. തങ്ങളുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത് മകന് വേണ്ടിയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ചിത്രങ്ങളുമായും ഇരുവരും എത്താറുണ്ട്. ഇസ നീന്താന്‍ തുടങ്ങിയെന്നും ഇപ്പോള്‍ ആള് ഡീസന്റാണെന്നും പറഞ്ഞ് നേരത്തെ ചാക്കോച്ചനെത്തിയിരുന്നു.
പെണ്‍കുഞ്ഞിനെ വേണമെന്നായിരുന്നുപ്രിയ ആഗ്രഹിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നു. വ്യത്യസ്തമായ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുമൊക്കെ പരീക്ഷിക്കാനായിരുന്നു പ്രിയയുടെ ആഗ്രഹം. ഇടയ്ക്ക് ഇസയ്ക്ക് ബിന്ദിയൊക്കെ വെച്ച് നോക്കാറുണ്ടെന്നും ചാക്കോച്ചന് പറഞ്ഞിരുന്നു. ഇസയുടെ വരവിന് മുന്‍പ് നിരവധി പേരാണ് തങ്ങളോട് കുഞ്ഞിനെക്കുറിച്ച് ചോദിച്ചതെന്നും തന്റെ നമ്ബര്‍ തേടിപ്പിടിച്ച് പലരും ചികിത്സയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
കുഞ്ഞു ഇസയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കും.ഇന്നലെ മാതൃദിനത്തില്‍ കുഞ്ചാക്കോ ബോബന് ഫാന്‍ പേജായ ചാക്കോച്ചന് ഓണ്‍ലൈനില്‍ വന്ന ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ് കുഞ്ഞ് ജനിക്കുന്നത്.ഇസഹാക്ക് ബോബന് കുഞ്ചാക്കോ എന്ന് അവന് അവര്‍ പേരു നല്കി.
അവന്റെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബന് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.