ഒത്തിരി ആരാധകരുള്ള ടിവി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ് ഒന്നും രണ്ടും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പുതിയ സീസണ് ഉടന്‍ എത്തുമെന്ന വാര്‍ത്തകളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അടുത്തമാസം പകുതിയോടെ മൂന്നാമത്തെ സീസണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. മലയാളികളുടെ പ്രിയങ്കരനായ നടന് മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും പരിപാടിയുടെ അവതാരകനായി എത്തുന്നത്.
പുതിയ സീസണ് ഉടന്‍ എത്തുമെന്ന വിവരം താരരാജാവ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ബിഗ് ബോസിന്റെ പുതിയ സീസണ് പ്രഖ്യാപിച്ചതുമുതല്‍ അതിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇതിനോടകം പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുകഴിഞ്ഞു.
അത്തരത്തില്‍ ട്രാന്‍സ് ജെന്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി രഞ്ജു രഞ്ജിമാറിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്കെല്ലാം മറുപടി
നല്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ബിഗ് ബോസില്‍ മത്സരാര്ത്ഥിയാവുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
ബിഗ് ബോസില്‍ മത്സരിക്കില്ല, ഇപ്പോള്‍ തനിക്ക് അത്യാവശ്യം തിരക്കുള്ള സമയമാണെന്നും ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണെന്നും രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ഇത്രയും വലിയ ചാന്‍സ് കളഞ്ഞ് ബിഗ് ബോസില്‍ പോയി മത്സരിക്കാന്‍ അത്ര മണ്ടിയല്ല താനെന്നും താരം വ്യക്തമാക്കി.