Kerala News

തെരുവ് നായയോട് ക്രൂരത; കണ്ണ് അടിച്ചുപൊട്ടിച്ചു; കെ.എസ്.ഇ.ബി ഡ്രൈവര്‍ക്കെതിരെ കേസ്

തെരുവ് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെ.എസ്.ഇ.ബിയിലെ ഡ്രൈവര്‍ക്കെതിരെ കേസ്. ഡ്രൈവര്‍ മുരളിക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം. പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

- Advertisement -

വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി ഇരുമ്പ് വടി കൊണ്ടു നായയെ തല്ലുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ടുനിന്നവരെല്ലാം അടിക്കരുതെന്ന് പറഞ്ഞിട്ടും അയാള്‍ മര്‍ദനം തുടരുകയായിരുന്നു. ഇതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കാറുകളുടെ ബമ്പര്‍ കടിക്കുന്നതുകൊണ്ടാണ് മര്‍ദിച്ചതെന്നായിരുന്നു മുരളിയുടെ മൊഴി.

പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയും റെസ്‌ക്യൂ ടീം അംഗങ്ങളായ ഉണ്ണിയും അജിത്തുമാണ് ചോരയൊലിപ്പിച്ച് കിടന്ന നായയെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ എത്തിയപ്പോള്‍ തല പൊളിഞ്ഞ് അടി കൊണ്ടു ദേഹം മുഴുവന്‍ നീര് വന്ന് വീര്‍ത്തും കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു നായ. ജഗതിയിലുള്ള എ.ആര്‍.എം ആശുപത്രിയിലാണ് നായയെ എത്തിച്ചത്. തലയ്ക്ക് അടിയേറ്റതിനാല്‍ നായയുടെ തലച്ചോറിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. ഇടതു കണ്ണ് തകര്‍ന്ന നിലയിലാണ്. രക്തം വരുന്നത് നില്‍ക്കാത്തതിനാല്‍ കണ്ണ് ശസ്ത്ര ക്രിയ ചെയ്തു മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അടിയന്തര ചികിത്സയ്ക്ക് ശേഷം നായയെ പി.എഫ്.ഐ ഷെല്‍ട്ടറിലേക്ക് മാറ്റി.

 

Rathi VK

Recent Posts

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

2 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

2 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

3 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

4 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

5 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

6 hours ago