ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഇതില്‍ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകനായിട്ട് എത്തുന്നത് നടന് നൂബിന് ജോണിയാണ്. പ്രതീഷ് എന്ന കഥാപാത്രത്തെയാണ് ഇതില്‍ നൂബിന് അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂബിന് തന്റെ വിവാഹത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാമുകിക്കൊപ്പം ഉള്ള മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് , വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് അറിയിച്ചിരിക്കുകയാണ് നടന്. ഇതിന് താഴെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത് . എന്നാല്‍ വീഡിയോയില്‍ ഭാവി ഭാര്യയുടെ മുഖം നടന് കാണിച്ചിട്ടില്ല.
ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം ആണ് ഇവര്‍ ഒന്നിക്കാന്‍ പോകുന്നത്. ആള് ഡോക്ടര്‍ ആണെന്നും, തന്റെ കരിയറില്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ആള് ആണെന്ന് പ്രതീഷ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പങ്കാളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ തന്നെ കുടുംബത്തെക്കുറിച്ച് നൂബിന് പറഞ്ഞിരുന്നു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് നടന്റെ കുടുംബം. തന്റെ അഭിനയ ജീവിതത്തിലും അവര്‍ ഒരുപാട് പിന്തുണ നല്‍കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. തന്റെ ലക്ഷ്യം ഒരു സിനിമ ചെയ്യുക എന്നതാണെന്നും നൂബിന് വ്യക്തമാക്കിയിരുന്നു
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…