ലൂസിഫർ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യത്തെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഈ പോസ്റ്റർ പുറത്തു വിട്ടത്. പോസ്റ്റർ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ പങ്കുവെച്ച പോസ്റ്റിനു കീഴിൽ രസകരമായ കമൻറുകൾ ആണ് ആരാധകർ ഇടുന്നത്. ഇതിൽ ആരാണ് ഡാഡി എന്നാണ് ചിലർ ചോദിക്കുന്നത്. പൃഥ്വിരാജിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആയിരിക്കും ചിത്രം പ്രദർശനത്തിനെത്തുക എന്നാണ് റിപ്പോർട്ടുകൾ. ഒരു ഫൺ ഫാമിലി സെൻറർട്രെയിനർ ആണ് ഇത് എന്നാണ് സൂചന.
ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശൻ, മുരളി ഗോപി, ലാലു അലക്സ്,മീന കനിഹ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജം ആണ് ഇതിന് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം നൽകിയിരിക്കുന്നു. അഖിലേഷ് മോഹനനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ഗോകുൽദാസ് കലാസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ഇതിനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇത്.