ബോളിവുഡ് നടന് മിതിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
x
പത്ത് ദിവസം മുന്‍പ് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് മിതിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
കോയി മില്‍ഗയാ, റെഡി, സത്യ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മിതിലേഷ് ചതുര്‍വേദി. താല്, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്കാരം നടക്കുക.