കഴിഞ്ഞ ദിവസമായിരുന്നു അമ്മ സംഘടനയുടെ ഔദ്യോഗിക ജനറൽബോഡി മീറ്റിംഗ് നടന്നത്. വിദ്യാർഥികൾക്കു വേണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനു വേണ്ടി ആയിരുന്നു ഈ മീറ്റിംഗ് ഒത്തുകൂടിയത്. അതിനൊപ്പം തന്നെ അമ്മയുടെ പുതിയ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്യാനും കൂടി ആയിരുന്നു ഈ മീറ്റിംഗ് വിളിച്ചു കൂട്ടിയത്. മോഹൻലാൽ അടക്കം മലയാള സിനിമയിലെ ഒരു താരങ്ങളെല്ലാം തന്നെ ഈ പരിപാടിയിൽ ഒത്തുകൂടിയിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സാമൂഹിക അകലം പാലിക്കാതെ ആയിരുന്നു പരിപാടി നടന്നത്. നൂറോളം ആളുകൾ ആയിരുന്നു പരിപാടിയിൽ ഒത്തുകൂടിയത്.
ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പാവങ്ങൾക്ക് പെറ്റി നൽകുന്ന അതേ സർക്കാർ തന്നെയാണ് താരങ്ങളെ എന്തും ചെയ്യാൻ അനുവദിക്കുന്നത് എന്നായിരുന്നു വിമർശനം. ഇപ്പോൾ ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബിന്ദുകൃഷ്ണ. ഫേസ്ബുക്കിലാണ് ബിന്ദുകൃഷ്ണ തൻറെ അഭിപ്രായം രേഖപ്പെടുത്തിയത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
“പാവങ്ങൾ സ്വന്തം കുടുംബം നോക്കുവാൻ വേണ്ടി തെരുവിൽ ഇറങ്ങിയാൽ അവർക്ക് പെറ്റി. ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ സമരം ചെയ്താൽ അവർക്കെതിരെ കേസ്. എന്നാൽ ഒരുതരത്തിലും സാമൂഹിക അകലം പാലിക്കാതെ താരങ്ങൾ ഒത്തുകൂടിയാൽ അതൊക്കെ പോലീസ് നോക്കി നിൽക്കും. പെർഫെക്റ്റ് ഒക്കെ” – ഇതായിരുന്നു ബിന്ദുകൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ കുറെ ആഴ്ചകളായി ആളുകളിൽ നിന്നും കനത്ത പെറ്റി ആണ് വാങ്ങി കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇത്. സാമൂഹിക അകലം പാലിക്കുന്നില്ല, മാസ്ക്ക് മൂക്കിനു താഴെയാണ് ധരിച്ചിരിക്കുന്നത് എന്നൊക്കെയുള്ള നിസാര കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് പോലീസ് ആളുകൾക്കെതിരെ പെറ്റി ചുമത്തുന്നത്. വ്യാപക വിമർശനമായിരുന്നു ഇതിനെതിരെ ഉയർന്നുവന്നത്. ജീവിക്കാൻ വേണ്ടി മീൻ വിൽക്കാൻ ഇറങ്ങിയ ആളുകളുടെ മീൻകൊട്ട വലിച്ചെറിയുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ ഈ സംഭവങ്ങൾ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.