തന്റെ ഉള്ളിലെ പ്രണയം ഒരു കഥയിലൂടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി ഡോക്ടര്‍ റോബിന് ദില്‍ഷയോട് പറഞ്ഞത്. എന്നാല്‍ സംഭവം തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയ ദില്‍ഷ , തന്നെ ഒരു സുഹൃത്തായി കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ദില്‍ഷയുടെ മുഖത്തുനോക്കി റോബിന് എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറയുന്നത് .
എന്നാല്‍ ഇതിനിടെ ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ബ്ലെസ്യും ദില്‍ഷയോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.
ദില്‍ഷ എപ്പോഴും റോബിനൊപ്പം ഇരിക്കുന്നതും നടക്കുന്നതും ഒക്കെ കാണാമായിരുന്നു. എന്നാല്‍ പ്രണയത്തിന്റെ പേര് പറഞ്ഞ് ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബിഗ് ബോസിന്റെ പ്രമോ വീഡിയോയില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്.
ഞാന്‍ ഒരു ഇഡിയറ്റ് അല്ല. എനിക്ക് ദില്‍ഷയെക്കാള്‍ നല്ല പെണ്‍കുട്ടിയെ കിട്ടും. വെറുതേ കുട്ടിക്കളി കളിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇവിടെ ഗെയിം കളിക്കാനാണ് വന്നത്. അത് പോലെ തന്നെ തിരിച്ച് പോകും എന്നൊക്കെയാണ് റോബിന് പറഞ്ഞിരുന്നു. ബ്ലെസ്ലിയ്ക്കും ദില്‍ഷ പ്രതീക്ഷ കൊടുക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഇന്നലെ റോബിന് സംസാരിച്ചത്. ഇന്നലെ നടന്ന ഈ സംസാരം ആണോ ഇപ്പോള്‍ ഇവര്‍ പിരിയാന്‍ കാരണമായത് എന്നത് വ്യക്തമല്ല.