കുറച്ച് ദിവസമായി ശാന്തമായ അന്തരീക്ഷം ആയിരുന്നു ബിഗ് ബോസില്‍. എല്ലാവരുടെയും പരസ്പര സഹകരണവും , സമാധാനവും ഷോയില്‍ കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആ ശാന്തതക്ക് അധിക സമയം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തല്ല് തുടങ്ങിയിരിക്കുന്നത് കാണാം.
കഴിഞ്ഞ ദിവസത്തെ ടാസ്കിന്റെ ഇടയ്ക്കാണ് അടി ഉണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്തവരാണ് ഇത്തവണ അടിയില്‍ പെട്ടത്. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്. കുഴല്‍പ്പന്ത് കളിയാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ആദ്യം ഓരോ ആളുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഈ സമയത്ത് മറ്റു മത്സരാര്‍ത്ഥികള്‍ ബേക്കില് നിന്നും പ്രോത്സാഹിപ്പിക്കുകയായിരുന്നു.
പിന്നീട് രണ്ട് പേര് വീതം ആയി. അവസാനം ഗ്രൂപ്പുകളായി തിരിച്ചാണ് കളി തുടര്‍ന്നത് . ഈ സമയത്താണ് അടിയുടെ തുടക്കം. കളിക്കിടെ ഉന്തും തള്ളും വന്നോടെ പ്രശ്നമാവുകയായിരുന്നു. പന്ത് പിടിക്കാനുള്ള ആവേശത്തിനിടെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഉന്തും തള്ളുമായി.
ആദ്യം റംസാനും ഫിറോസ് ഖാനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. രണ്ട് ടീമുകളും പരസ്പരം പിടിവലിയും വാക്കേറ്റവുമൊക്കെയായി കളി ഇന്നലെ അവസാനിപ്പിച്ചു. പിന്നീട് ഡിംപലും റിതു മന്ത്രയും ആയി അടി. ഇവര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്നായി പറഞ്ഞു. റിതു ഉപദ്രവിച്ചുവെന്നാണ് ഡിംപല്‍ ആരോപിക്കുന്നത്. ഇതിനിടെ ഭാനുവും റിതുവും തമ്മിലുള്ള അടി അതിരു കടന്നിരുന്നു.
ശേഷം അഡോണിയും സന്ധ്യ മനോജും തമ്മിലായി അടി. ഇത്രയും കാലം ശാന്തരായി നടന്നവരാണ് ഇവര്‍. പെട്ടന്ന് ഒരു പൊട്ടിത്തെറി ഉണ്ടായപ്പോള്‍ മറ്റു മത്സരാര്‍ത്ഥികളും പേടിച്ച് പോയി. അവസാനം ഇവരെ മറ്റു മത്സരാര്‍ത്ഥികള്‍ പിടിച്ച് മാറ്റേണ്ടി വന്നു.