News

ആളും ബഹളവും ഇല്ലാതെ ബിഗ് ബോസ് വീട്! ഇനി തിരിച്ചുവരവില്ല? സീസണ്‍ 2ന് ഇവിടെ അവസാനം!

ഒരു വിഭാഗം മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. വിമർശങ്ങൾ ഒരുപാടു നേരിടേണ്ടി വന്നെങ്കിലും അതെല്ലാം അതിജീവിച്ച് പരുപാടി മുന്നോട്ട് പോയത് പക്ഷെ രജിത് കുമാറിന്റെ പുറത്തു പോകാലോടെ താളം തെറ്റിയ ബിഗ് ബോസ് ഇപ്പൊ കൊറോണ കാരണം പരുപാടിത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്.  ജനുവരി 5നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 തുടങ്ങിയത്. 17 പേരുമായി ആരംഭിച്ച പരിപാടിയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിരവധി പേര്‍ എത്തിയിരുന്നു. വാരാന്ത്യത്തിലെ എലിമിനേനിലൂടെ കുറച്ചുപേര്‍ പുറത്തേക്ക് പോയിരുന്നു. 75ാം ദിനത്തിലെത്തി നില്‍ക്കുന്നതിനിടയിലാണ് പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്.

- Advertisement -

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഷോയ്ക്ക് പിന്നിലായി അണിനിരക്കുന്നവരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ചയാണ് പരിപാടിയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. കേരളീയ വേഷത്തില്‍ മോഹന്‍ലാല്‍ ബിഗ് ബോസിനകത്തേക്ക് എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന താനുമായി ലാലേട്ടന്‍ സംസാരിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച്‌ രഘുവും എത്തിയിരുന്നു. അവസാന എപ്പിസോഡിന്റെ പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബിഗ് ബോസ് വീട്ടിലെ സാധനങ്ങള്‍ അഴിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എസി മാറ്റുന്നതും റൂമിലെ കട്ടില്‍ അഴിച്ചുമാറ്റുന്നതിന്റെയുമൊക്കെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ആളും ആരവങ്ങളുമില്ലാതെയുള്ള ബിഗ് ബോസ് ഹൗസിന്റെ ചിത്രം ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എല്ലാം പൊറുക്കിക്കൂട്ടുകയാണല്ലോ എസിയടക്കം അഴിച്ചെടുത്തു. അപ്പോള്‍ താല്‍ക്കാലികമല്ല. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല. സന്തോഷം തന്നെ ഈ ഷോ നിന്ന് പോയതില്‍ എന്നന്നേക്കും. കാരണം അത്രേം അനീതി അവിടെ രജിത് കുമാറിനെതിരെ നടന്നിരുന്നു. പക്ഷേ, കട്ടില്‍ ഒക്കെ അഴിച്ചു കൊണ്ട് പോവുമ്ബോള്‍ വിഷമം തോന്നുന്നുവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

എല്ലാവരുടേയും ബെഡ്, ചിന്നു, രജിത് കുമാറിന്‍റെ വാക്കുകള്‍, ഡാന്‍സ് ഓരോ പെര്‍ഫോമന്‍സ് എലാം ഈ വീടില്‍ ഓര്‍മ്മകള്‍ ആയി നില്‍ക്കും മറക്കില്ല. പരിപാടിയോട് വല്ലാത്തൊരു അഡിക്ഷനായിരുന്നു. അങ്ങനെ ഏറ്റവും വലിയ വിവാദം ആയ മലയാളം ബിഗ് ബോസ് സീസണ്‍ 2 തീര്‍ന്നുവെന്നുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

രഘു, സുജോ, അലക്‌സാന്‍ഡ്ര, ആര്യ, ഫുക്രു, എലീന, ഷാജി, ദയ, അഭിരാമി, അമൃത ഇവരാണ് ബിഗ് ബോസില്‍ അവശേഷിച്ചിരുന്നത്. ആരായിരിക്കും വിജയിയാവുകയെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പരിപാടി നിര്‍ത്തിയത്. ഇതിനകം തന്നെ താരങ്ങള്‍ തിരിച്ച്‌ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. തിരിച്ചുവരവിനിടയിലെ ചിത്രങ്ങളും വൈറലായിരുന്നു.

Athul

Recent Posts

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

2 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

3 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

3 hours ago

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

4 hours ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

4 hours ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

4 hours ago