Film News

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായി രജിത് കുമാറും?, നെഞ്ചിടിപ്പോടെ രജിത് ആര്‍മി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ് ബോസിന്റ
സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായി എത്തി ആരാധകരെ വാരിക്കൂട്ടിയ താരമാണ് രജിത് കുമാര്‍. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനഹൃദയങ്ങളില്‍ കയറിപ്പറ്റാന്‍ രജിത് കുമാറിന് കഴിഞ്ഞിട്ടുണ്ട്.

- Advertisement -

ഇടയ്ക്ക് വെച്ച് റിയാലിറ്റി ഷോയില്‍ നിന്നും എലിമിനേറ്റ് ആയിപ്പോയെങ്കിലും നിലവില്‍ ലക്ഷക്കണക്കിനോളം ആരാധകരാണ് താരത്തിനുള്ളത്. പരിപാടിയില്‍ പല തവണ രജിത് കുമാര്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്റെ ഭാര്യയുടെ മരണവും പുതിയ വിവാഹത്തിനായുള്ള ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്.

ഇതെല്ലാം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിഗ് ബോസ് സീസണ്‍ മൂന്ന് ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളില്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിനിടെ പരിപാടിയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.

ഫെബ്രുവരി പകുതിയോടെ ബിഗ് ബോസിന്റെ മൂന്നാംഭാഗം ആരംഭിക്കാനിരിക്കെ രജിത് കുമാറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കണമന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പായ രജിത് ആര്‍മി. ഈ ആവശ്യമുയര്‍ത്തി ഹാഷ് ടാഗുകളോടെയുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

‘വി വാണ്ട് രജിത് സര്‍ ബാക്ക്’ എന്ന ഹാഷ് ടാഗോടെയാണ് രജിത് കുമാര്‍ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം രജിത് കുമാറിനെ ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ശക്തമാണ്. രജിത് കുമാറിനെ അടുത്ത സീസണില്‍ മത്സരിപ്പിക്കരുതെന്ന് പലരും പ്രതികരിച്ചു. എന്തായാലും ഉടന്‍ തന്നെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മുമ്പത്തെ സീസണിലേത് പോലെ
ഇത്തവണയും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14ഓടെ റിയാലിറ്റി ഷോ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പരിപാടിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരൊന്നടങ്കം.

Abin Sunny

Recent Posts

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

1 hour ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

3 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

3 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

3 hours ago

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

5 hours ago