Film News

ആലിബൗഗിലെ സൂര്യസ്തമയം സാക്ഷി നിർത്തി ബാല്യകാല കാമുകിയുടെ കഴുത്തിൽ താലി ചാർത്താൻ വരുൺ ധവാൻ, വധുവിനെക്കുറിച്ചും വിവാഹ വേദിയെക്കുറിച്ചും അറിയണ്ടതെല്ലാം

ദക്ഷിണ മുംബൈയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ആലിബൗഗ്. ബീച്ചുകൾ കൊണ്ടും, പഴയ പോർച്ചുഗീസ് കോട്ടകൾ കൊണ്ടും പ്രസിദ്ധമാണ് ഇവിടം. ഇവിടെയുള്ള മാന്ദ്വ ബീച്ച് ജലത്തിലെ കായിക വിനോദങ്ങൾക്ക് വളരെയധികം പേര് കേട്ടതാണ്. സീ കയാക്കിങ്, ജെറ്റ് സ്കി റൈഡ്, പാരാസെയ്‌ലിംഗ്, ബനാന ബോട്ട് റൈഡ് എന്നീ വിനോദ ഉപാധികൾ തേടി നിരവധി വിനോദ യാത്രികരാണ് എല്ലാ വർഷവും ഇവിടെ എത്തിച്ചേരാറുള്ളത്.

- Advertisement -

ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ബോളിവൂഡിൽ നിന്നുമൊരു വിവാഹ വാർത്ത. പ്രശസ്ത സംവിധായകൻ ഡേവിഡ് ധവാൻറെ മകനും ഹിന്ദി സിനിമയിലെ ചോക്ലേറ് ഹീറോയുമായ വരുൺ ധവാൻ മുംബൈയിലെ പ്രശസ്ത ഫാഷൻ ഡിസൈനറും, തന്റെ കളി കൂട്ടുക്കാരിയുമായ നടാഷ ധലാലിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങൾ നീണ്ടു നിന്ന ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ജനുവരി 22 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷിത്തിനായി ആലിബൗഗിലെ പ്രശസ്തമായൊരു നക്ഷത്ര ഹോട്ടൽ താരം നേരിട്ടെത്തി ബുക്ക് ചെയ്‌തെന്നാണ് സൂചന. 2019 മുതൽ ഇവർ വിവാഹിതരാവുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി യാതൊരു സ്ഥിദ്ധീകരണവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പുറത്തു വന്നെങ്കിലും വരുൺ ധവാൻ അത് നിഷേധിക്കുകയാണുണ്ടായത്.

ബോളിവുഡിലെ വമ്പൻ താര നിര തന്നെ വിവാഹ ചടങ്ങുകൾക്കെത്തുന്നുണ്ട്. ജനുവരി 22നു പാരിപാടികൾക്ക് തുടക്കം കുറിക്കുന്ന “സംഗീത് നൈറ്റിൽ” സൽമാൻ ഖാൻ, കരൺ ജോഹർ, സാറാ അലിഖാൻ, മല്ലിക അറോറ, അർജുൻ കപൂർ, മനീഷ് മൽഹോത്ര, കിയാരാ അദ്ധ്വാനി തുടങ്ങിയ ഒട്ടേറെ താരങ്ങൾ പങ്കെടുക്കുന്നുണ്ട് . തൊട്ടടുത്ത ദിവസം നടക്കുന്ന മെഹന്ദി ചടങ്ങിന് ശേഷം ചടങ്ങിൽ പങ്കെടുക്കുന്ന ഇരുന്നൂറോളം അതിഥികൾക്ക് വേണ്ടി “കോക്ക് ടൈൽ നൈറ്റ്” പ്ലാൻ ചെയ്തിട്ടുണ്ട്. 24 ആം തിയ്യതി വൈകുന്നേരം ആലിബൗഗിലെ പ്രശസ്തമായ അസ്തമയസൂര്യൻ പശ്ചാത്തലമാക്കി വിവാഹവും ശേഷം റിസപ്‌ഷനും.

സ്‌കൂൾ കാലഘട്ടം മുതൽ വരുണിന്റെ അടുത്ത സുഹൃത്തായിരുന്നു നടാഷ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുവരെയും പറ്റിയുള്ള വാർത്തകൾ ബോളിവുഡിൽ സജീവമായിരുന്നു. എങ്കിലും ഈയടുത്താണ് പ്രണയത്തിലാണെന്ന് ഇരുവരും സമ്മതിക്കുന്നത്. ഫാഷൻ ഡിസൈനറായ നടാഷ തന്റെ വിവാഹ വസ്ത്രം സ്വയം രൂപകൽപ്പന ചെയ്യമ്പോൾ, മുംബൈയിലെ പ്രശസ്ത ഡിസൈനറായ കുനാൽ റാവൽ ആണ് വരുൺ ധവാൻറെ വസ്ത്രം ഡിസൈൻ ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇരുവരുടെയും ആഡംബര വിവാഹത്തിന്റെ വാർത്തകൾ ഏവരെയും അത്ഭുതപെടുത്തുമെന്നുറപ്പ്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago