ടെലിവിഷൻ മേഖലയിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പരിപാടിയാണ് ബിഗ് ബോസ്. ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലും ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാള പതിപ്പ് അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ഇതുവരെ രണ്ട് സീസണുകൾ ആണ് കഴിഞ്ഞിട്ടുള്ളത്. എന്നാൽ തമിഴ് പതിപ്പ് ഇപ്പോൾ നാലാമത്തെ സീസൺ ആരംഭിച്ചു കഴിഞ്ഞു.
കമലഹാസനാണ് തമിഴ് പതിപ്പിൽ അവതാരകരായി എത്തുന്നത്. കഴിഞ്ഞദിവസം പരിപാടിയുടെ ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു. ഇതുവരെ മത്സരാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. പരിപാടി തുടങ്ങിയതോടെ ആണ് ആരൊക്കെ ഈ പതിപ്പിൽ ഉണ്ടാകുമെന്ന പൂർണ വിവരം പ്രേക്ഷകർക്ക് ലഭിച്ചത്. വിജയ് ടിവി യിൽ ആണ് ബിഗ് ബോസ് തമിഴ് സംപ്രേക്ഷണം ചെയ്യുന്നത്.
നടി രമ്യ പാണ്ഡ്യൻ, ശിവാനി നാരായൺ, അനിതാ സമ്പത്ത്, ജിതൻ രമേശ്, ഗബ്രിയേല ചർല്ടൻ, സുരേഷ് ചക്രവർത്തി, അർച്ചന വിജെ, അനു മോഹൻ, റിയോ രാജ്, വേൽ മുരുകൻ, അജീഷ്, ബാലാജി മുരുകദോസ്, അരന്ധങ്ങി നിഷ, ആരി, പഴയകാല നടി രേഖ എന്നിവരാണ് പരിപാടിയിൽ എത്തുന്ന താരങ്ങൾ.
ഒക്ടോബർ 4 മുതൽ ആണ് തമിഴ് പതിപ്പിന് തുടക്കം കുറിച്ചത്. വിജയ് ടിവി യിൽ വൈകിട്ട് ആറു മണി മുതൽ ആണ് സംപ്രേഷണം ചെയ്യുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് പരിപാടിക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.