തിരുവനന്തപുരം: സംവിധായകന് രാജസേനന് പിന്നാലെ നടന് ഭീമന് രഘുവും ബിജെപി വിട്ട് സിപിഎമ്മിലേക്ക്. ബിജെപി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചുവന്ന പൊന്നാട തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്ററാണ് അണിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമന് രഘു എകെജി സെന്ററില്‍ എത്തിയത്. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു.
ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഭീമന് രഘു പറഞ്ഞു. കഴിവുകള്‍ കാണിക്കാന്‍ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പ്രചരണത്തിന് വരാന്‍ സുരേഷ് ഗോപിയെ വിളിച്ചപ്പോള്‍ വരില്ലെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം മാനസികമായി ഏറെ വേദനയുണ്ടാക്കിയെന്നും ഭീമന് രഘു പറഞ്ഞു.
അന്ന് മുതല്‍ തന്നെ തന്റെ മനസില്‍ തീരുമാനം പാര്‍ട്ടി വിടണമെന്നായിരുന്നു. അത് മനസില്‍ വെച്ചാണ് മുന്നോട്ട് പോയതെന്നും ഭീമന് രഘു കൂട്ടിച്ചേര്‍ത്തു.താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാലേ പച്ചപിടിക്കാന്‍ ബിജെപിക്കാവൂ. സിപിഎമ്മാണ് കേരളത്തില്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
സിപിഎം തിരഞ്ഞെടുക്കാന്‍ കാരണം ലഘിതമായ ഭരണഘടനയാണ്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഭരണഘടനയുണ്ടെന്നും ഭീമന് രഘു പറഞ്ഞു. താന്‍ രാഷ്ട്രീയം പഠിക്കാനാണ് അന്ന് ബിജെപിയില്‍ ചേര്‍ന്നത് എന്നും ഭീമന് രഘു പറഞ്ഞു. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ ശരിയായ പ്രവര്‍ത്തനമല്ല നടത്തിയതെന്നും ഭീമന് രഘു കുറ്റപ്പെടുത്തി.